പുത്തന്‍ ഇലക്ട്രിക് കാറുമായി ഹ്യുണ്ടായ്

പുത്തന്‍ ഇലക്ട്രിക് കാറുമായി ഹ്യുണ്ടായ്
പുത്തന്‍ ഇലക്ട്രിക് കാറുമായി ഹ്യുണ്ടായ്

രാജ്യത്തെ ആദ്യ ഇവി പുറത്തിറക്കിയ ബ്രാന്‍ഡാണ് ഹ്യുണ്ടായ്. അന്ന് പുറത്തിറക്കിയ കോന എന്ന വാഹനം കാര്യമായി വിജയിച്ചില്ലെങ്കിലും വിദേശത്ത് സംഭവം ഹിറ്റാണ്. വൈദ്യുത വാഹനങ്ങളുടെ ഒരു വമ്പന്‍ നിര തന്നെയാണ് ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് ഫോറിന്‍ രാജ്യങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഈ നിരയിലേക്ക് പുത്തനൊരു മോഡല്‍ കൂടി പിറവിയെടുത്തിരിക്കുകയാണിപ്പോള്‍. അടുത്തിടെ ടീസറുകളിലൂടെ പങ്കുവെച്ച ഇന്‍സ്റ്റര്‍ എന്ന ഇവിയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. 2024 ബുസാന്‍ ഇന്റര്‍നാഷണല്‍ മൊബിലിറ്റി ഷോയിലാണ് ഹ്യുണ്ടായി തങ്ങളുടെ പുതിയ എ സെഗ്മെന്റ് സബ് കോംപാക്ട് ഇവിയായ ഓള്‍- ഇലക്ട്രിക് ഇന്‍സ്റ്ററിനെ അവതരിപ്പിച്ചത്. കാണുമ്പോള്‍ തന്നെ മനസിലാക്കുന്നതു പോലെ ഇത് കാസ്പറിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഇവിയാണ്. ഇന്നോവേറ്റീവ്, ഇന്റ്റിമേറ്റ് എന്നീ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കോംപാക്ട് ഇലക്ട്രിക് കാര്‍ നിര്‍മിച്ചിരിക്കുന്നതെന്നും ബ്രാന്‍ഡ് പറയുന്നു.

ഡ്രൈവിംഗ് റേഞ്ച്, ഫീച്ചറുകള്‍, ടെക്‌നോളജി എന്നിവയില്‍ ഇന്‍സ്റ്റര്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുമെന്നാണ് ഹ്യൂണ്ടായിയുടെ അവകാശവാദം. 2021-ല്‍ കൊറിയയില്‍ അവതരിപ്പിച്ച കാസ്പറില്‍ നിന്നാണ് ഇതിന്റെ ഡിസൈന്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ ഇന്റീരിയര്‍ സ്‌പേസും കിടിലന്‍ റോഡ് പ്രസന്‍സും പ്രദാനം ചെയ്യുന്ന എക്സ്റ്റന്‍ഡഡ് ബോഡിയും വീല്‍ബേസും ഇന്‍സ്റ്ററിനെ വേറിട്ടുനിര്‍ത്തുന്നുണ്ട്. ക്ലീനായി ഒരുക്കിയ ലൈനുകള്‍, സ്‌ട്രോംഗ് ഫെന്‍ഡറുകള്‍, ഒരു സര്‍ക്യൂട്ട് ബോര്‍ഡ്-സ്‌റ്റൈല്‍ ബമ്പര്‍, പ്രൊമിനന്റ് സ്‌കിഡ് പ്ലേറ്റ്, യുണീക്കായ പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്, പിക്‌സല്‍-ഗ്രാഫിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ടെയില്‍ ലാമ്പുകള്‍, പുതുക്കിയ ബമ്പറുകള്‍ എന്നിവയെല്ലാമാണ് ഇന്‍സ്റ്റര്‍ കോംപാക്ട് എസ്യുവിയുടെ 5 പ്രധാന എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്ലാമ്പുകളും കോണ്‍ട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫുമുള്ള ടു-ടോണ്‍ എക്സ്റ്റീരിയറും കാറിനെ അടിപൊളിയാക്കുന്നുണ്ട്. ഈ വാഹനം 2026 ഓടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Top