ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ’യിലൂടെ രാജ്യത്തെ എക്കാലത്തെയും വലിയ ഐപിഒയ്ക്ക് തുടക്കം. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 1,865-1960 രൂപ നിലവാരത്തിൽ പ്രാഥമിക ഓഹരി വില്പനയിലുടെ 17.5 കോടി ഓഹരികള്‍ വിറ്റഴിച്ച് 27,870.16 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ശ്രമം. ഏഴ് ഓഹരികളുടെ ഒരു ലോട്ടിനാണ് അപേക്ഷിക്കാന്‍ കഴിയുക.
ഒക്ടോബര്‍ 17 വരെയാണ് അപേക്ഷിക്കാന്‍ കഴിയുക. 18-ാം തിയതി അലോട്ട്മന്റ് പൂര്‍ത്തിയാക്കും. 21ന് നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടില്‍ ഓഹരികള്‍ വരവ് വെയ്ക്കും. ഒക്ടോബര്‍ 22ന് വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഒയ്ക്ക് തുടക്കമായതോടെ ഓഹരിയുടെ ഗ്രേമാര്‍ക്കറ്റ് പ്രീമിയം 2.3 ശതമാനം (45 രൂപ) ഉയര്‍ന്ന് 1,960 രൂപ നിലവാരത്തിലെത്തി. ഓഹരി വില പ്രഖ്യാപിച്ച ഒക്ടോബര്‍ ഒമ്പതിലെ 147 രൂപയുടെ മൂന്നിലൊന്ന് താഴെയാണ് ഇന്നത്തെ ഗ്രേമാര്‍ക്കറ്റ് പ്രീമിയം.
Also Read: കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്‌റ്റ് പ്രീമിയം ബസിന്‍റെ ഉദ്ഘാടനം ഇന്ന്
ചെറുകിട നിക്ഷേപകര്‍ക്ക് ബാധകമായ കുറഞ നിക്ഷേപം 13,720 രൂപയാണ്. ആങ്കര്‍ നിക്ഷേപകരില്‍നിന്ന് ഇതിനകം 8,315.28 കോടി രൂപ സമാഹരിച്ചതായി കമ്പനി അറിയിച്ചു.