CMDRF

ഞാന്‍ പി.വി. സിന്ധുവിന് വേണ്ടി ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട് : മനു ഭാകര്‍

ഞാന്‍ പി.വി. സിന്ധുവിന് വേണ്ടി ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട് : മനു ഭാകര്‍
ഞാന്‍ പി.വി. സിന്ധുവിന് വേണ്ടി ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട് : മനു ഭാകര്‍

ബാഡ്മിന്റണ്‍ താരവും രണ്ട് ഒളിമ്പിക് മെഡല്‍ ജേതാവുമായ പി.വി. സിന്ധുവിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്ന് പറയുകയാണ് മനു ഭാകര്‍. പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി രണ്ട് മെഡല്‍ സ്വന്തമാക്കിയ താരമാണ് മനു ഭാകര്‍. ഇന്ത്യക്കായി ഒരു ഒളിമ്പിക്‌സ് എഡിഷനില്‍ രണ്ട് മെഡല്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരവും ആദ്യത്തെ വനിതയും മനുവാണ്.

ഓണലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ കാണാവുന്ന വെറുപ്പിനെ കൈകാര്യം ചെയ്യാന്‍ മനു ഭാകറിന് അറിയാം. 2021ല്‍ നടന്ന ടോകിയോ ഒളിമ്പിക്‌സിന് ശേഷം ഒരുപാട് കോര്‍ണറുകളില്‍ നിന്നും മനുവിന് നേരെ അറ്റാക്ക് വന്നിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ട് മെഡലുകളുമായാണ് അവര്‍ അതിനുള്ള മറുപടി നല്‍കുന്നത്. മെഡലുകള്‍ തന്റെ ഹീറോകളായ പി.വി സിന്ധുവിനും നീരജ് ചോപ്രക്കും ട്രിബ്യൂറ്റ് ചെയ്യുന്നുവെന്നാണ് മനു ഭാകര്‍ പറഞ്ഞത്. തന്റെ കാലത്തെ ഏറ്റവും മികച്ച അത്‌ലറ്റുകളാണ് അവരെന്നും ഭാകര്‍ പറയുന്നുണ്ട്. സിന്ധുവിനെ വെറുക്കുന്ന ആളുമായി വാദിക്കാന്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വ്യാജ ഐ.ഡി ഉണ്ടാക്കിയിരുന്നുവെന്നും താരം പറഞ്ഞു.

‘ എന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച അത്‌ലറ്റുകളായി ഞാന്‍ സിന്ധുവിനെയും നീരജ് ചോപ്രയെയും കാണുന്നു. അവരുടെ കഠിനാധ്വാനത്തെ എന്നും അഭിനന്ദിക്കുന്നു. ഒരുവട്ടം സോഷ്യല്‍ മീഡിയില്‍ സിന്ധുവിന് വേണ്ടി വ്യാജ ഐ.ഡി വഴി ഞാന്‍ വാദിച്ചിട്ടുണ്ട്. സിന്ധുവിനെ നിന്ദിക്കുന്ന ഒരു കമന്റ് കണ്ടപ്പോള്‍ എനിക്ക് കഷമ നശിച്ചു, അതുകൊണ്ട് ഞാന്‍ അവര്‍ക്ക് വേണ്ടി വാദിക്കാന്‍ ശ്രമിച്ചു,’ മനു ഭാകര്‍ പറഞ്ഞു.

മനു ഭാകറിന് മറുപടി പോസ്റ്റുമായി സിന്ധു രംഗത്തെത്തിയുന്നു. തനിക്ക് വേണ്ടി വാദിക്കുന്നതില്‍ നിന്നും തന്നോടൊപ്പം രണ്ട് കീരടത്തില്‍ എത്തിയ മനു ഭാകര്‍ ഒരു പ്രത്യേക ടാലന്റൊണെന്നും സിന്ധു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘ പ്രിയങ്കരിയായ ഈ യൂവതാരത്തെ രണ്ട് മെഡലുള്ള ഒളിമ്പിക്‌സ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യാന്‍ എനിക്ക് ഇതിലും നല്ല ഫോട്ടോ ഇല്ല. എനിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വാദിക്കുന്നതില്‍ നിന്നും എന്റൊപ്പം രണ്ട് മെഡല്‍ ക്ലബ്ബിലേക്ക് എത്തിയത് തന്നെ നിങ്ങളുടെ പ്രത്യേകത നിറഞ്ഞ കഴിവിനെ സൂചിപ്പിക്കുന്നു. 2020 ടോകിയോ ഒളിമ്പിക്‌സിന് ശേഷമുള്ള നിന്റെ തിരിച്ചുവരവ് പ്രോചദനമുണ്ടാക്കുന്നതാണ്.

Top