CMDRF

എന്റെ അനുജന്‍ എന്ന നിലയില്‍ പൃഥ്വിയെ ഓര്‍ത്ത് അഭിമാനമുണ്ട്; ഇന്ദ്രജിത്ത്

എന്റെ അനുജന്‍ എന്ന നിലയില്‍ പൃഥ്വിയെ ഓര്‍ത്ത് അഭിമാനമുണ്ട്; ഇന്ദ്രജിത്ത്
എന്റെ അനുജന്‍ എന്ന നിലയില്‍ പൃഥ്വിയെ ഓര്‍ത്ത് അഭിമാനമുണ്ട്; ഇന്ദ്രജിത്ത്

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് ഇന്ദ്രജിത്ത്. ‘എന്റെ അനുജന്‍ എന്ന നിലയില്‍ പൃഥ്വിയെ ഓര്‍ത്ത് അഭിമാനമുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ കൂടുതല്‍ കൂടുതല്‍ കഴിവ് തെളിയിക്കണം എന്ന വെമ്പല്‍ അവന്റെ ഉള്ളില്‍ എന്നും ഉണ്ടായിരുന്നു. ഈ സിനിമയിലെ പ്രകടനം അതിനു തെളിവാണ്. കാരണം അത്രയും കഷ്ടപ്പെട്ട്, കഠിനാധ്വാനം ചെയ്ത്, ക്ഷമയോടെ ആണ് പൃഥ്വി ഈ കഥാപാത്രം ചെയ്തിരിക്കുന്നത്. ഒരു അഭിനേതാവിന്റെ ജീവിതത്തില്‍ എപ്പോഴുമൊന്നും ഇത്തരം കഥാപാത്രങ്ങള്‍ വന്നു ചേരില്ല’, എന്നും ഇന്ദ്രജിത്ത് പറഞ്ഞു.

ഒരു നടന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സിനിമയാണിത്. പൃഥ്വി അവനു കഴിയാവുന്നതിന്റെ പരമാവധി നന്നായി ചെയ്തിട്ടുണ്ട്. അതിന്റെ ഫലം സിനിമയില്‍ കാണാനുണ്ട്. സിനിമയിലെ എല്ലാ സീനുകളിലും പൃഥ്വി വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ബ്ലെസി സാറിനും തന്റെ അഭിനന്ദനങ്ങള്‍. നല്ലൊരു സിനിമ നമ്മള്‍ ചെയ്തിട്ടുണ്ട്. ബാക്കി പുരസ്‌കാരങ്ങള്‍ കിട്ടുമോ ഇല്ലയോ എന്നുള്ളത് നമ്മുടെ കയ്യില്‍ അല്ലല്ലോ എന്നും ഇന്ദ്രജിത്ത് സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. സിനിമ ആഗോളതലത്തില്‍ 75 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇതോടെ 75 കോടി ക്ലബില്‍ ഏറ്റവും വേഗത്തിലെത്തുന്ന മലയാള സിനിമ എന്ന റെക്കോര്‍ഡും ആടുജീവിതം സ്വന്തമാക്കിയിരിക്കുകയാണ്.

Top