CMDRF

ഞാന്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു, ഇന്ത്യന്‍ സിനിമയുടെ ശേഷി കാണിച്ചുകൊടുത്തതില്‍ നന്ദി; മാധവന്‍

ഞാന്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു, ഇന്ത്യന്‍ സിനിമയുടെ ശേഷി കാണിച്ചുകൊടുത്തതില്‍ നന്ദി; മാധവന്‍
ഞാന്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു, ഇന്ത്യന്‍ സിനിമയുടെ ശേഷി കാണിച്ചുകൊടുത്തതില്‍ നന്ദി; മാധവന്‍

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനംചെയ്ത ‘ആടുജീവിതം’ മികച്ച അഭിപ്രായംനേടി മുന്നേറുകയാണ്. സിനിമാ മേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. കൂട്ടത്തില്‍ നടനും സംവിധായകനുമായ മാധവന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. അവിശ്വസനീയം എന്നാണ് മാധവന്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ‘ആടുജീവിത’ത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഞാന്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. ഇന്ത്യന്‍ സിനിമയുടെ ശേഷി കാണിച്ചുകൊടുത്തതില്‍ നന്ദിയുണ്ടെന്നും മാധവന്‍ കുറിച്ചു. ഈ പോസ്റ്റിന് പൃഥ്വിരാജ് നന്ദി അറിയിക്കുകയും കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

നേരത്തേ കമല്‍ഹാസന്‍, മണിരത്‌നം, രാജീവ് മേനോന്‍, തെലുങ്ക് സംവിധായകനായ അജയ് ഭൂപതി, ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ ‘ആടുജീവിത’ത്തിന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചിരുന്നു. തെലുങ്ക് സംവിധായകര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക പ്രദര്‍ശനത്തിന് ശേഷം പൃഥ്വിരാജിന് ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകം മുഴുവന്‍ കയ്യടി നേടുമെന്നും അവര്‍ പറഞ്ഞിരുന്നു.

2008-ല്‍ ആരംഭിച്ച ‘ആടുജീവിതം’ വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14-നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരികമാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.

Top