CMDRF

കണ്ണ് വയ്യാത്തത് കൊണ്ട് എന്റെ ഫുള്‍ സ്‌കില്‍സ് അങ്ങോട്ട് പുറത്തിറക്കാന്‍ പറ്റിയില്ല; ധ്യാന്‍ ട്രോളുകള്‍ക്ക് മറുപടിയുമായി ബേസില്‍

കണ്ണ് വയ്യാത്തത് കൊണ്ട് എന്റെ ഫുള്‍ സ്‌കില്‍സ് അങ്ങോട്ട് പുറത്തിറക്കാന്‍ പറ്റിയില്ല; ധ്യാന്‍ ട്രോളുകള്‍ക്ക് മറുപടിയുമായി ബേസില്‍
കണ്ണ് വയ്യാത്തത് കൊണ്ട് എന്റെ ഫുള്‍ സ്‌കില്‍സ് അങ്ങോട്ട് പുറത്തിറക്കാന്‍ പറ്റിയില്ല; ധ്യാന്‍ ട്രോളുകള്‍ക്ക് മറുപടിയുമായി ബേസില്‍

സിനിമയിലെ കോമ്പോയേക്കാള്‍ മനോഹരമാണ് ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരുടെ അഭിമുഖങ്ങള്‍ കാണാന്‍. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോകളില്‍ ഒന്നാണ് അടുത്തിടെ ഇറങ്ങിയ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന സിനിമയുടെ പ്രമോഷണല്‍ അഭിമുഖം.

പരസ്പരമുള്ള ട്രോളുകള്‍ കൊണ്ടും തമാശകള്‍ കൊണ്ടും ധ്യാനും വിനീതും ബേസിലുമെല്ലാം തകര്‍ത്തപ്പോള്‍ അത് പ്രേക്ഷകര്‍ക്കുള്ള വിരുന്ന് തന്നെയായിരുന്നു. എല്ലാവരും തകര്‍ത്തുവെങ്കിലും എല്ലാ അഭിമുഖങ്ങളിലും കൂടുതല്‍ സ്‌കോര്‍ ചെയ്തത് ധ്യാന്‍ ആണെന്നാണ് സോഷ്യല്‍ മീഡിയയിലെ പൊതു അഭിപ്രായം. ധ്യാനിന്റെ കൗണ്ടറുകളോട് ബേസിലിന് പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

ഇപ്പോഴിതാ ധ്യാനിന്റെ ഇന്റര്‍വ്യൂ തഗ്ഗുകളില്‍ ബേസിലിന്റെ പ്രതികരണം പങ്കുവെച്ചിരിക്കുകയാണ് ഇരുവരുടെയും സുഹൃത്തും നടനുമായ അജു വര്‍ഗീസ്. ‘കണ്ണ് വയ്യാത്തത് കൊണ്ട് എന്റെ ഫുള്‍ സ്‌കില്‍സ് അങ്ങോട്ട് പുറത്തിറക്കാന്‍ പറ്റിയില്ല. ഇല്ലെങ്കി കാണായിരുന്നു. അവനെ ഞാന്‍ പൂര്‍ണ്ണമായി തറ പറ്റിച്ചേനെ’ എന്നാണ് ബേസില്‍ അജുവിനോട് പറഞ്ഞത്. ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് അജു സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒപ്പം ‘കാവിലെ പാട്ട് മത്സരത്തിന് കാണാമെന്നു ബേസില്‍’, എന്ന ക്യാപ്ഷനും അജു നല്‍കിയിട്ടുണ്ട്.

അതേസമയം വര്‍ഷങ്ങള്‍ക്കു ശേഷം ഈ മാസം 11 ന് തിയേറ്ററുകളിലെത്തും. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് നായകന്മാരായി എത്തുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Top