CMDRF

ഫ്രഷ് ആണെന്ന് പറഞ്ഞപ്പോൾ ഇത്രക്കും പ്രതീക്ഷിച്ചില്ല! വൈറലായി വീഡിയോ

വീട്ടിലെത്തിച്ച് വേവിക്കാനുള്ള സാവകാശമില്ലാത്ത അവിടെവച്ചുതന്നെ പൊരിച്ചുതിന്നുന്നയാളുടെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ഫ്രഷ് ആണെന്ന് പറഞ്ഞപ്പോൾ ഇത്രക്കും പ്രതീക്ഷിച്ചില്ല! വൈറലായി വീഡിയോ
ഫ്രഷ് ആണെന്ന് പറഞ്ഞപ്പോൾ ഇത്രക്കും പ്രതീക്ഷിച്ചില്ല! വൈറലായി വീഡിയോ

മീൻ പിടിക്കാനും അത് കൂട്ടി ചോറുണ്ണാനും ഒക്കെ വളരെ ഇഷ്ടമുള്ളവരാണ് നമ്മൾ അല്ലെ. ഫ്രഷ് ആയി തന്നെ മീൻ കഴിക്കാനാണ് എല്ലാർക്കും ഇഷ്ട്ടം. എന്നാൽ ചൂണ്ടയിൽ കുടുങ്ങിയ മീനിനെ വലയിൽ നിന്നുമെടുത്ത് വീട്ടിലേക്ക് ഒന്നും കൊണ്ടുപോവാൻ സാവകാശമില്ലാതെ അവിടെ വെച്ചു തന്നെ കഴിച്ചാലോ? എന്നാൽ അത്തരത്തിലൊരു വീഡിയോ വൈറലായി മാറിക്കഴിഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഓളം തീർത്ത വീഡിയോ ചൈനയിൽ നിന്നുമാണ് വന്നിട്ടുള്ളത്.

വലയില്‍ കുരുങ്ങിയ മീന്‍ വീട്ടിലെത്തിച്ച് വേവിക്കാനുള്ള സാവകാശമില്ലാത്ത അവിടെവച്ചുതന്നെ പൊരിച്ചുതിന്നുന്നയാളുടെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വെള്ളത്തില്‍ നിന്ന് പിടിച്ച മീന്‍ അടുക്കള കാണുന്നില്ല. അതിനുമുമ്പേ അത്യാവശ്യ വൃത്തിയാക്കലുകള്‍ നടത്തി തയ്യാറാക്കി വെച്ച മസാലയില്‍ ഒന്നു മുക്കി പാനിലിട്ട് പൊരിച്ച് കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. അതേസമയം ചൈനയില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

Also Read: കൊച്ചി ബ്ലൂ ടൈഗേഴ്സ് അനുവാദമില്ലാതെ റഹ്മാൻ്റെ സംഗീതം ഉപയോഗിച്ചു; നിയമനടപടിക്ക് ആടുജീവിതം ടീം

മീന്‍പിടിത്തവും വൃത്തിയാക്കലും അതിനെ പൊരിക്കലുമെല്ലാം നിമിഷനേരങ്ങള്‍കൊണ്ടാണ് കക്ഷി ചെയ്യുന്നത്. ‘വെള്ളത്തില്‍ നിന്ന് നേരെ പാനിലേക്ക്, ഫ്രഷ് മീനിന്റെ രുചിയെ വെല്ലാന്‍ മറ്റൊന്നിനുമാകില്ല എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ ഇതിനോടകം കണ്ടത് 83.3 ദശലക്ഷം പേരാണ്. 13 ലക്ഷം പേര്‍ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്. ഇതാണ് യഥാര്‍ഥ ഫാസ്റ്റ് ഫുഡ് എന്നും കണ്ണിമ ചിമ്മുന്നതിനു മുമ്പ് എല്ലാം സംഭവിച്ചുവെന്നും കമന്റുകളുണ്ട് ഈ വൈറൽ വീഡിയോക്ക്.

Top