‘ധോണി വരുമെന്ന് കരുതുന്നില്ല; കാര്‍ത്തിക്കിനെ പറഞ്ഞ് മനസിലാക്കാം’: രോഹിത് ശര്‍മ്മ

‘ധോണി വരുമെന്ന് കരുതുന്നില്ല; കാര്‍ത്തിക്കിനെ പറഞ്ഞ് മനസിലാക്കാം’: രോഹിത് ശര്‍മ്മ
‘ധോണി വരുമെന്ന് കരുതുന്നില്ല; കാര്‍ത്തിക്കിനെ പറഞ്ഞ് മനസിലാക്കാം’: രോഹിത് ശര്‍മ്മ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്രായപരിമിതികളെ വെല്ലുവിളിക്കുന്ന രണ്ട് താരങ്ങളുണ്ട്. മഹേന്ദ്ര സിംഗ് ധോണിയും ദിനേശ് കാര്‍ത്തിക്കും ബാറ്റിംഗ് വിസ്‌ഫോടനങ്ങള്‍ സൃഷ്ടിക്കുന്നു. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ധോണിയെയും കാര്‍ത്തിക്കിനെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ രോഹിത് ശര്‍മ്മയുടെ പ്രതികരണം വന്നിരിക്കുകയാണ്.

ഇതൊരുപക്ഷേ ധോണിയുടെ അവസാന ടൂര്‍ണമെന്റായേക്കും. ധോണി അസുഖബാധിതനും ക്ഷീണിതനുമാണ്. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിനെ പറഞ്ഞ് മനസിലാക്കാന്‍ കഴിയും. ഡി കെയോട് താന്‍ സംസാരിക്കും. ലോകകപ്പിന് തയ്യാറാണെങ്കില്‍ കാര്‍ത്തിക്ക് പറയട്ടെയെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

ഇരുതാരങ്ങളുടെയും ബാറ്റിംഗില്‍ താന്‍ സന്തോഷവാനാണ്. പ്രത്യേകിച്ചും ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റിംഗ് തന്നെ അത്ഭുതപ്പെടുത്തി. മുംബൈ ഇന്ത്യന്‍സിനെതിരെ നാല് പന്തില്‍ 20 റണ്‍സെടുത്ത ധോണിയുടെ പ്രകടനം ഏറെ മികച്ചതായിരുന്നു. എന്നാല്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ധോണി വരുമെന്ന് കരുതുന്നില്ലെന്നാണ് രോഹിതിന്റെ വാക്കുകള്‍.

Top