CMDRF

ആമസോണിൽ നിന്ന് മൊബൈൽ ഓഡർ ചെയ്തിട്ട് ലഭിച്ചത് ചായക്കപ്പുകൾ

ആമസോണിൽ നിന്ന് മൊബൈൽ ഓഡർ ചെയ്തിട്ട് ലഭിച്ചത് ചായക്കപ്പുകൾ
ആമസോണിൽ നിന്ന് മൊബൈൽ ഓഡർ ചെയ്തിട്ട് ലഭിച്ചത് ചായക്കപ്പുകൾ

മുംബൈ: ആമസോണിൽ നിന്നും 54,999 രൂപയ്ക്ക് മൊബൈൽ ഫോൺ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് ചായക്കപ്പുകൾ. മുംബൈ സ്വദേശിയായ അമർ ചവാനാണ് ജൂലൈ 13ന് ആമസോണിൽ നിന്ന് ഒരു ടെക്‌നോ ഫാൻ്റം വി ഫോൾഡ് മൊബൈൽ ഫോൺ ഓർഡർ ചെയ്തത്. ഓൺലൈനായി 54,999 രൂപയും അടച്ചു.

രണ്ട് ദിവസത്തിനു ശേഷം പാഴ്സലെത്തിയപ്പോൾ ഫോണിന് പകരം ആറ് ചായക്കപ്പുകളാണ് ബോക്സിലുണ്ടായിരുന്നത്. ആമസോണുമായി ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് അമർ പറഞ്ഞു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റീട്ടെയിലർക്കെതിരെ അന്വേഷണം നടക്കുകയാണെന്നും മാഹിം പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആമസോൺ ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഈയിടെ ബെംഗളൂരുവിലും സമാന സംഭവമുണ്ടായിട്ടുണ്ട്. ആമസോണിൽ നിന്നും എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്ത സോഫ്‍റ്റ്‍വെയർ എഞ്ചിനീയർമാർക്ക് ലഭിച്ചത് ജീവനുള്ള മൂർഖൻ പാമ്പിനെയായിരുന്നു. പാമ്പ് പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ ദമ്പതികൾ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിൻറെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി ദമ്പതികൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

Top