CMDRF

നിന്നാലും ഇരുന്നാലുമെല്ലാം ട്രോളുകൾ ലഭിച്ചിരുന്നു: കെ എൽ രാഹുൽ

'കഴിഞ്ഞ ഒന്നര വര്‍ഷമായി ഇന്‍സ്റ്റഗ്രാം ഞാന്‍ പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുകയാണ്'

നിന്നാലും ഇരുന്നാലുമെല്ലാം ട്രോളുകൾ ലഭിച്ചിരുന്നു: കെ എൽ രാഹുൽ
നിന്നാലും ഇരുന്നാലുമെല്ലാം ട്രോളുകൾ ലഭിച്ചിരുന്നു: കെ എൽ രാഹുൽ

മീപകാലത്ത് നിരവധി ട്രോളുകൾക്കും വിമർശനങ്ങൾക്കും വിധേയനാവേണ്ടി വന്ന താരമാണ് കെ എൽ രാഹുൽ. ഇപ്പോൾ ട്രോളുകളെ എങ്ങനെയാണ് നേരിടേണ്ടി വന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ താരം. രണ്ട് വർഷങ്ങൾക്കുമുൻപ് താൻ എന്തുചെയ്താലും ട്രോളുകൾ ലഭിച്ചിരുന്നെന്ന് രാഹുൽ തുറന്നുപറഞ്ഞു.

‘പണ്ട് ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ചെറുപ്പത്തിൽ അത് നന്നായി കൈകാര്യം ചെയ്യാൻ സാധിച്ചിരുന്നുവെന്ന് എനിക്ക് തോന്നുന്നു. ഏകദേശം രണ്ടുവർഷങ്ങൾക്ക് മുൻപ് ട്രോളുകൾ വളരെ അമിതമായി. നിന്നാലും ഇരുന്നാലുമെല്ലാം എനിക്ക് ട്രോളുകൾ ലഭിക്കാൻ തുടങ്ങി’, ഒരു പോഡ്കാസ്റ്റിനിടെയാണ് രാഹുൽ മനസ് തുറന്നത്.’ഇപ്പോൾ എല്ലാം ശീലമായി തുടങ്ങി. കഴിഞ്ഞ ഒന്നര വർഷമായി ഇൻസ്റ്റഗ്രാം ഞാൻ പൂർണമായും ഉപേക്ഷിച്ചിരിക്കുകയാണ്. ഇപ്പോൾ എന്തെങ്കിലും പോസ്റ്റ് ചെയ്താൽ തന്നെ പരമാവധി വേഗത്തിൽ അവിടെ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കാറുണ്ട്’, രാഹുൽ കൂട്ടിച്ചേർത്തു.

Also Read:വിനേഷിന് സ്വർണമെഡൽ നൽകി ആദരിച്ച് ഹരിയാനയിലെ പഞ്ചായത്ത്

2022 ടി20 ലോകകപ്പിന് ശേഷമാണ് യുവതാരത്തിന്റെ മോശം ബാറ്റിങ് പ്രകടനത്തെ കുറിച്ചുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാവാൻ തുടങ്ങിയത്. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ അവസാനമായി കളിച്ച ഏകദിന പരമ്പരയിൽ അദ്ദേഹം ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും നിരാശപ്പെടുത്തിയിരുന്നു. ഇതേ തുടർന്നു അവസാന കളിയിൽ രാഹുലിനു പകരം റിഷഭിനെ ഇന്ത്യ ഇറക്കുകയും ചെയ്തു. പരമ്പരയിലെ രണ്ട് ഇന്നിങ്‌സുകളിൽ നിന്ന് 31 റൺസാണ് രാഹുൽ നേടിയത്. ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി നിർണായക പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട് രാഹുലിന്റെ ഫോം വലിയ ചർച്ചയായിരുന്നു.

Top