CMDRF

‘മൂന്ന് വര്‍ഷമായി എനിക്ക് ശമ്പളമില്ല’ : ജസ്പാല്‍ റാണ

‘മൂന്ന് വര്‍ഷമായി എനിക്ക് ശമ്പളമില്ല’ : ജസ്പാല്‍ റാണ
‘മൂന്ന് വര്‍ഷമായി എനിക്ക് ശമ്പളമില്ല’ : ജസ്പാല്‍ റാണ

പാരിസ്: മൂന്ന് വര്‍ഷമായി താനൊരു ശമ്പളം ലഭിക്കുന്ന ജോലിക്കാരനല്ലെന്ന് തുറന്നുപറഞ്ഞ് പാരിസ് ഒളിംപിക്‌സിലെ വെങ്കലമെഡല്‍ ജേതാവ് മനു ഭാക്കറിന്റെ പരിശീലകന്‍ ജസ്പാല്‍ റാണ. മനുവിന് തന്റെ പരിശീലനം വേണമെന്ന് പറഞ്ഞു. അത് നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. ദേശീയ റൈഫിള്‍ അസോസിയേഷനില്‍ നിന്നോ മറ്റ് ഏതെങ്കിലും ഏജന്‍സിയില്‍ നിന്നോ തനിക്ക് സമ്പളം ലഭിക്കുന്നില്ല. പാരിസിലെ മനുവിന്റെ നേട്ടത്തില്‍ സന്തോഷമുണ്ട്. മനുവിന്റെ കഴിവിന് പിന്തുണ നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ മറ്റെന്തെങ്കിലും ജോലിക്ക് ശ്രമിക്കണമെന്നും ജസ്പല്‍ റാണ പറഞ്ഞു.

ടോക്കിയോ ഒളിംപിക്‌സിന് പിന്നാലെയുണ്ടായ തിരിച്ചടികളെക്കുറിച്ചും റാണ സംസാരിച്ചു. ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ നേട്ടത്തിലേക്കെത്താന്‍ മനു ഭാകറിന് കഴിഞ്ഞില്ല. അതിന് ആളുകള്‍ തന്നെ ഏറെ ആക്ഷേപിച്ചു. അന്ന് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍പോലും തനിക്ക് സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ അഭിമുഖങ്ങള്‍ക്ക് തന്നെ വിളിക്കുന്നു. സംസാരിക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടില്ല. എന്നാല്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ തിരിച്ചടികള്‍ക്ക് ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്നും ജസ്പല്‍ റാണ ചോദിച്ചു.

പാരിസ് ഒളിംപിക്‌സില്‍ പരിശീലകനാകാന്‍ അവസരം ലഭിച്ചതിന് താന്‍ പി ടി ഉഷയോടും ക്യാപ്റ്റന്‍ അജയ് നാരംഗിനോടും നന്ദി പറയുന്നു. ഈ അംഗീകാരത്തില്‍ താന്‍ സന്തോഷവാനാണ്. എന്നാല്‍ ഈ അവസരത്തിന് ശേഷവും താന്‍ ഒരുപാട് പ്രശ്‌നങ്ങളെ നേരിട്ടു. മനുവിനെ പോലുള്ള താരങ്ങള്‍ക്ക് സ്വന്തമായി ഒരു ശൈലി ഉണ്ടാകണമെന്ന് താന്‍ ആഗ്രഹിച്ചു. ഇപ്പോള്‍ ഒരോ താരങ്ങള്‍ക്കും സ്വന്തം ശൈലി ഉണ്ടാക്കാന്‍ കഴിവുണ്ട്. മനുവിന്റെ ചില രീതികള്‍ മാത്രമേ താന്‍ മാറ്റാന്‍ ശ്രമിച്ചിട്ടുള്ളു. ഇത് തന്റെ പരിശീലന പ്രതിബദ്ധതയുടെ ഭാഗമാണെന്നും റാണ വ്യക്തമാക്കി.

Top