ഞാന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല; മോഹന്‍ ലാല്‍

ഞാനും എന്റെ അഭിപ്രായങ്ങള്‍ ഹേമ കമ്മിറ്റിക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ട്

ഞാന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല; മോഹന്‍ ലാല്‍
ഞാന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല; മോഹന്‍ ലാല്‍

കൊച്ചി: ഞാന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്ന് നടന്‍ മോഹന്‍ ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. ഞാനും എന്റെ അഭിപ്രായങ്ങള്‍ ഹേമ കമ്മിറ്റിക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ട്. മലയാള സിനിമ തകരുന്ന സാഹചര്യമാണ്. സിനിമ ഇൻഡസ്ട്രിയെ തകർക്കരുത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മറുപടി പറയേണ്ടത് സിനിമ മേഖല ഒന്നടങ്കമാണ്. ‘അമ്മ മാത്രമല്ല. എന്തിനും ഏതിനും അമ്മയെ മാത്രം കുറ്റപ്പെടുത്തുന്നു.

തെറ്റുകളും കുറ്റങ്ങളും ഉണ്ടാകാം. ഒരാളോ സംഘടനയോ മാത്രം ക്രൂശിക്കപ്പെടരുത്. ദൗർഭാഗ്യകരമായ കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നതിൽ വേദനയുണ്ട്. എ എം എം എയുടെ ചുമതല സ്വീകരിക്കാൻ പല ഘട്ടങ്ങളിലും മടിച്ചിരുന്നു. എല്ലാവരുമായി ആലോചിച്ചാണ് ഞാൻ എ എം എം എയിൽ നിന്ന് ഒഴിഞ്ഞത്. ഇത്രയും ദിവസം മാറി നിന്നത് വ്യക്തിപരമായ കാരണങ്ങളാൽ. വല്ലാത്ത ചോദ്യങ്ങൾ ചോദിച്ചാൽ എനിക്ക് പ്രതികരിക്കാൻ കഴിയില്ല. നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരങ്ങളില്ല. എന്റെ കൈയിൽ അല്ല നിങ്ങളുടെ കൈയ്യിലാണ് കാര്യങ്ങൾ നിൽക്കുന്നതെന്ന് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

Top