CMDRF

സെന്റിമെന്റല്‍ ആകാതെ സിനിമ അവസാനിപ്പിച്ച രീതി എനിക്ക് വളരെ ഇഷ്ട്ടപെട്ടു; ആടുജീവിതത്തെ പ്രശംസിച്ച് മണിരത്‌നം

സെന്റിമെന്റല്‍ ആകാതെ സിനിമ അവസാനിപ്പിച്ച രീതി എനിക്ക് വളരെ ഇഷ്ട്ടപെട്ടു; ആടുജീവിതത്തെ പ്രശംസിച്ച് മണിരത്‌നം
സെന്റിമെന്റല്‍ ആകാതെ സിനിമ അവസാനിപ്പിച്ച രീതി എനിക്ക് വളരെ ഇഷ്ട്ടപെട്ടു; ആടുജീവിതത്തെ പ്രശംസിച്ച് മണിരത്‌നം

പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രീകരണത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് മണിരത്‌നം. സിനിമ അവസാനിപ്പിച്ച രീതി അദ്ദേഹത്തിന് വളരെ ഇഷ്ടപെട്ടെന്നും പൃഥ്വിരാജിന്റെ പരിശ്രമത്തെയും അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്. വാട്ട്‌സ് ആപ്പില്‍ അയച്ച മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കിലൂടെ ബ്ലെസി പങ്കുവെച്ചു.

‘അഭിനന്ദനങ്ങള്‍ സാര്‍. ചിത്രത്തിന് വേണ്ടി നിങ്ങള്‍ എടുത്ത എല്ലാ പരിശ്രമവും സ്‌ക്രീനില്‍ കാണാം. മനോഹരമായി ചിത്രീകരിച്ചു. മരുഭൂമിയുടെ വിവിധ മുഖങ്ങള്‍. കഠിനവും ശാന്തവും അനന്തവും വിശാലവും ക്രൂരതയുമെല്ലാം സിനിമയില്‍ കാണാം. നിങ്ങളുടെയും സുനിലിന്റേയും മികച്ച പ്രവര്‍ത്തനം. പൃഥ്വിയുടെ കഠിന പ്രയത്നം. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച കഥയാണെന്നത് വളരെ ഭീതി ഉണ്ടാകുന്നതാണ്. വളരെ സെന്റിമെന്റല്‍ ആകാതെ സിനിമ അവസാനിപ്പിച്ച രീതി എനിക്ക് വളരെ ഇഷ്ട്ടപെട്ടു. എല്ലാ ആശംസകളും നേരുന്നു’ എന്നാണ് മണിരത്നം പറഞ്ഞത്. ചിത്രത്തെയും പിന്നില്‍ പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിച്ചതിന് മണിരത്നത്തിനോട് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ബ്ലെസി മെസ്സേജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിനു താഴെ നിരവധി പേരാണ് തങ്ങളുടെ സ്‌നേഹം കമന്റുകളായി അറിയിച്ചിരിക്കുന്നത്.

ആദ്യ ദിവസം പിന്നിടുമ്പോള്‍ സിനിമയ്ക്ക് ഗംഭീര റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. ഇന്റര്‍നാഷണല്‍ ലെവല്‍ സിനിമയാണ് ആടുജീവിതമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ടെന്നും നാഷണല്‍ അവാര്‍ഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്. ആദ്യദിവസം കേരളത്തില്‍ നിന്നും 5.83 കോടി രൂപയാണ് ആടുജീവിതം സ്വന്തമാക്കിയത്. ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ സിനിമ എന്ന ഖ്യാതിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 5.85 കോടിയുമായി മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ ആണ് ഒന്നാമത്.

Top