‘മണിരത്നത്തിന്റെ മനസ്സിൽ അന്ന് ഞാനായിരുന്നു ‘അലൈപായുതെ’ ചിത്രത്തിനെ പറ്റി ഷാറൂഖ് ഖാൻ

അലൈപായുതേയുടെ ഹിന്ദി റീമേക്കായ സാതിയയിൽ അതിഥി വേഷത്തിൽ എസ്.ആർ.കെ എത്തിയിരുന്നു. യഷ് രാജ് ഫിലിംസും മദ്രാസ് ടാക്കീസും ചേർന്നാണ് അക്കാലത്ത് സാതിയ നിർമിച്ചത്

‘മണിരത്നത്തിന്റെ മനസ്സിൽ അന്ന് ഞാനായിരുന്നു ‘അലൈപായുതെ’ ചിത്രത്തിനെ പറ്റി ഷാറൂഖ് ഖാൻ
‘മണിരത്നത്തിന്റെ മനസ്സിൽ അന്ന് ഞാനായിരുന്നു ‘അലൈപായുതെ’ ചിത്രത്തിനെ പറ്റി ഷാറൂഖ് ഖാൻ

റ്റവും മനോഹരമായി എടുത്തുവെച്ചു ഒരു ചിത്രം. തലമുറ വ്യത്യാസില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന മണിരത്നത്തിന്റെ അതുല്യതയിൽ നിന്നും പിറന്ന ചിത്രമാണ് അലൈ പായുതേ. മാധവനും ശാലിനിയും പ്രധാനവേഷത്തിലെത്തിയ ചിത്രം വൻ വിജയമായിരുന്നു. ഈ ചിത്രത്തോടുകൂടി മാധവന്റെ താരമൂല്യം കുത്തനെ ഉയർന്നു. തമിഴിൽ ചിത്രം വൻ വിജയമായതോടെ സാതിയ എന്ന പേരിൽ ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്തു. വിവേക് ഒബ്റോയ് യും റാണി മുഖർജിയുമായിരുന്നു ആ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്.

തമിഴകം നെഞ്ചേറ്റിയ ആ മനോഹര പ്രണയകഥ റീമേയ്ക്കാകുമ്പോൾ മണിരത്നത്തിന്റെ മനസിൽ നടൻ ഷാറൂഖ് ഖാൻ ആയിരുന്നുവത്രേ. നടൻ തന്നെയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് ദിൽസെ ചെയ്യുന്ന സമയത്തായിരുന്നു അലൈ പായുതേയെക്കുറിച്ച് മണിരത്നം ആലോചിച്ചതെന്നും ആ സമയത്ത് താനായിരുന്നു മനസിലെന്നും എന്നാൽ എന്തുകൊണ്ടോ അത് സംഭവിച്ചില്ലെന്നും ഷാറൂഖ് അഭിമുഖത്തിൽ പറഞ്ഞു. അലൈപായുതേയുടെ ഹിന്ദി റീമേക്കായ സാതിയയിൽ അതിഥി വേഷത്തിൽ എസ്.ആർ.കെ എത്തിയിരുന്നു. യഷ് രാജ് ഫിലിംസും മദ്രാസ് ടാക്കീസും ചേർന്നാണ് അക്കാലത്ത് സാതിയ നിർമിച്ചത്.

Also Read : ‘പെണ്ണ് കേസ്’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

‘പല പരിപാടികളിലും താന്‍ പലപ്പോഴും ഷാറൂഖ് ഖാനെ കാണാറുണ്ട്. എന്നാൽ, അദ്ദേഹത്തിനായി ഒരു തിരക്കഥ തയാറായിട്ടില്ല. ഒരു ആശയം ലഭിച്ചു കഴിഞ്ഞാല്‍ സിനിമക്കായി ഷാറൂഖ് ഖാനെ ഉറപ്പായും സമീപിക്കും’- എന്നായിരുന്നു പറഞ്ഞത്. 1998ല്‍ പുറത്തിറങ്ങിയ ‘ദില്‍സെക്ക് ശേഷം മണിരത്നവും ഷാറൂഖ് ഖാനും ഇതുവരെ ഒന്നിച്ചിട്ടില്ല. പൊന്നിയിൻ സെൽവനാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം. കമൽ ഹാസൻ പ്രധാനവേഷത്തിലെത്തുന്ന തഗ് ലൈഫ് ആണ് ഇപ്പോൾ സംവിധായകന്റെ പുതിയ ചിത്രം.

Top