CMDRF

കുറച്ചുകാലം കൂടി എന്നെ ഇന്ത്യന്‍ ടീമില്‍ കാണാന്‍ കഴിയും : രോഹിത് ശര്‍മ്മ

കുറച്ചുകാലം കൂടി എന്നെ ഇന്ത്യന്‍ ടീമില്‍ കാണാന്‍ കഴിയും : രോഹിത് ശര്‍മ്മ
കുറച്ചുകാലം കൂടി എന്നെ ഇന്ത്യന്‍ ടീമില്‍ കാണാന്‍ കഴിയും : രോഹിത് ശര്‍മ്മ

വാഷിം?ഗ്ടണ്‍: ആരാധകര്‍ക്കിടയില്‍ നിന്ന്, വിരമിക്കല്‍ ചോദ്യം വീണ്ടും നേരിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. അമേരിക്കയിലെ ഒരു പൊതുപരിപാടിക്കിടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരമിക്കല്‍ ചോദ്യം നേരിട്ടത്. താന്‍ ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നാണ് ചോദ്യത്തോട് താരത്തിന്റെ പ്രതികരണം. കുറച്ചുകാലത്തേയ്ക്ക് തന്നെ ഇന്ത്യന്‍ ടീമിനൊപ്പം കാണാന്‍ കഴിയുമെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ രോഹിത് ശര്‍മ്മ കുട്ടിക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. പിന്നാലെ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഏകദിന, ടെസ്റ്റ് ക്രിക്കറ്റിന്റെ നായകനായി രോഹിത് ശര്‍മ്മ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിരമിക്കുമ്പോള്‍ അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം രോഹിത് ശര്‍മ്മയാണ്.

Top