CMDRF

പൂജ ഖേദ്‌കര്‍ക്ക് കനത്ത തിരിച്ചടി: മഹാരാഷ്ട്രയിലെ ഐഎഎസ് പരിശീലനം നിര്‍ത്താൻ ഉത്തരവ്

പൂജ ഖേദ്‌കര്‍ക്ക് കനത്ത തിരിച്ചടി: മഹാരാഷ്ട്രയിലെ ഐഎഎസ് പരിശീലനം നിര്‍ത്താൻ ഉത്തരവ്
പൂജ ഖേദ്‌കര്‍ക്ക് കനത്ത തിരിച്ചടി: മഹാരാഷ്ട്രയിലെ ഐഎഎസ് പരിശീലനം നിര്‍ത്താൻ ഉത്തരവ്

ദില്ലി: മഹാരാഷ്ട്രയിലെ വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്‌കറോട് പരിശീലനം നിര്‍ത്തി മടങ്ങാൻ മസൂറിയിലെ ഐഎഎസ് അക്കാദമി ആവശ്യപ്പെട്ടു. ഉടനെ അക്കാദമിയിലേക്ക് മടങ്ങണമെന്നാണ് നിര്‍ദ്ദേശം.

വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പൂജ ഐഎഎസ് നേടിയതെന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പരിശീലന കേന്ദ്രത്തിന്റെ തീരുമാനം. ഈ മാസം 23 ന് മുൻപ് പൂജ അക്കാദമിയിൽ ഹാജരാകണം. നിലവിൽ മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ സബ് കളക്ടറാണ് ഇവര്‍.

വ്യാജരേഖ ചമച്ചെന്ന ആരോപണത്തിൽ ഇവ‍ര്‍ക്കെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം തുടങ്ങിയിരുന്നു. യുപിഎസ്‍സി നിർദേശപ്രകാരമാണ് അന്വേഷണം. ഇവരുടെ നോൺ- ക്രീമിലെയർ ഒബിസി സർട്ടിഫിക്കറ്റ്, കാഴ്ച വൈകല്യം ഉണ്ടെന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ ആധികാരികത പരിശോധിക്കും. കാഴ്ചാ പരിമിതി ഉൾപ്പെടെ 51% വൈകല്യം ഉണ്ടെന്ന് കാണിച്ച് 2018ലും 2021ലും അഹമ്മദ്നഗർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ നൽകിയ സർട്ടിഫിക്കറ്റിലാണ് പ്രധാന അന്വേഷണം.

Top