ഐഎഎസ് കോച്ചിം​ഗ് സെന്റർ അപകടം; കേസ് സിബിഐക്ക് കൈമാറി ദില്ലി ഹൈക്കോടതി; സംഭവത്തിൽ ഒരാൾക്ക് ജാമ്യം

ഐഎഎസ് കോച്ചിം​ഗ് സെന്റർ അപകടം; കേസ് സിബിഐക്ക് കൈമാറി ദില്ലി ഹൈക്കോടതി; സംഭവത്തിൽ ഒരാൾക്ക് ജാമ്യം
ഐഎഎസ് കോച്ചിം​ഗ് സെന്റർ അപകടം; കേസ് സിബിഐക്ക് കൈമാറി ദില്ലി ഹൈക്കോടതി; സംഭവത്തിൽ ഒരാൾക്ക് ജാമ്യം

ദില്ലി: ദില്ലിയിൽ ഐഎഎസ് കോച്ചിം​ഗ് സെന്ററിലുണ്ടായ അപകടത്തിൽ മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികളുടെ മരിച്ച സംഭവത്തിൽ കേസ് സിബിഐക്ക് കൈമാറി ദില്ലി ഹൈക്കോടതി.

സെൻട്രൽ വിജിലൻസ് കമ്മീഷന്റെ മുതിർന്ന ഉദ്യോ​ഗസ്ഥനെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ നിയോ​ഗിക്കണമെന്നും കോടതി നിർദേശിച്ചു. സംഭവത്തിൽ എംസിഡി അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ കാര്യക്ഷമമല്ലെന്നും കോടതി വിമർശിച്ചു.

അതേസമയം കേസിൽ അറസ്റ്റിലായ എസ്‍യുവി ഡ്രൈവർക്ക് കോടതി ജാമ്യം അനുവദിച്ചു. വെള്ളം കയറിയ സമയത്ത് ഇയാൾ കോച്ചിം​ഗ് സെന്ററിന് മുന്നിലൂടെ വേ​ഗത്തിൽ കാറോടിച്ചത് അപകടത്തിന് കാരണമായെന്നായിരുന്നു പോലീസ് കണ്ടെത്തൽ. 

Top