ഐഎഎസ് കോച്ചിങ് സെന്റര്‍ ദുരന്തം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

ഐഎഎസ് കോച്ചിങ് സെന്റര്‍ ദുരന്തം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി
ഐഎഎസ് കോച്ചിങ് സെന്റര്‍ ദുരന്തം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

ഡൽഹി: ഡൽഹിയില്‍ ഐഎഎസ് കോച്ചിംഗ് സെന്ററില്‍ വെള്ളം കയറി ഉണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഡൽഹി തീസ് ഹസാരി കോടതിയുടെതാണ് നടപടി. കേസ് സിബിഐക്ക് കൈമാറിയെന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു.

മലയാളിയടക്കം മൂന്ന് വിദ്യാര്‍ത്ഥികളാണ് 27 നുണ്ടായ ദുരന്തത്തില്‍ മരിച്ചത്. അപകടത്തില്‍ രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവില്‍ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരാണ് സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തില്‍ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. റാവു സിവില്‍ സര്‍വീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെന്റില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഭവ സമയത്ത് മുപ്പത് വിദ്യാര്‍ത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതില്‍ മൂന്ന് പേര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി മരിച്ചത്.

Top