ഇബ്രാഹിം റെയ്സി; ആണവ കരാറിനെ എതിര്‍ത്ത തീവ്ര നിലപാടുകാരന്‍

ഇബ്രാഹിം റെയ്സി; ആണവ കരാറിനെ എതിര്‍ത്ത തീവ്ര നിലപാടുകാരന്‍
ഇബ്രാഹിം റെയ്സി; ആണവ കരാറിനെ എതിര്‍ത്ത തീവ്ര നിലപാടുകാരന്‍

ഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ് ഇബ്രാഹിം റെയ്‌സി. 2017ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും അന്നത്തെ പ്രസിഡന്റായ ഹസന്‍ റൂഹാനിയോടു പരാജയപ്പെട്ടു.

ആദ്യത്തെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല റൂഹല്ല ഖമെയ്‌നിയുമായും ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായും റെയ്‌സിക്ക് അടുപ്പമുണ്ടായിരുന്നു. സര്‍ക്കാരിലെ വിവിധ വിഭാഗങ്ങളുമായും മികച്ച ബന്ധം ഉണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

കടുത്ത ഉപരോധത്തെ തുടര്‍ന്ന് രാജ്യം ദാരിദ്ര്യത്തില്‍ മുങ്ങിത്താഴുമ്പോഴും പ്രതിരോധ ബജറ്റിനായി വന്‍ തുക നീക്കിവച്ചത് കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തി. 2022ല്‍ മതപൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്‌സ അമിനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ഇദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചു. ഹിജാബ് ധരിക്കാത്തതിന്റെ പേരിലായിരുന്നു അറസ്റ്റ്.

ഒട്ടേറെപ്പേരാണ് ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള പൊലീസിന്റെ നീക്കം അഞ്ഞൂറിലധികം പേരുടെ മരണത്തിനും ഇടയാക്കി. കൊല്ലപ്പെട്ടിരുന്നു. 2023 മധ്യത്തോടെയാണ് പ്രതിഷേധത്തിന് കുറച്ചൊരു അയവു വന്നത്. ഈ വിഷയത്തില്‍ യുഎന്നിന്റെ റിപ്പോര്‍ട്ടും ഇറാന് എതിരായിരുന്നു.

യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപ് ആണവ കരാറില്‍നിന്നു പൊടുന്നനെ പിന്മാറിയത് രാജ്യാന്തര തലത്തിലെ ഇറാന്റെ ബന്ധങ്ങളിലും ഉലച്ചിലുണ്ടാക്കി. ഇറാനെതിരെ വീണ്ടും കടുത്ത ഉപരോധങ്ങള്‍ ചുമത്തപ്പെട്ടു. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചു. ഇതോടെ വീണ്ടും ആണവ പദ്ധതികള്‍ പുനരാരംഭിക്കുകയാണെന്ന് റെയ്‌സി പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയും കാര്യങ്ങള്‍ മോശമാക്കി. രാജ്യാന്തര വിഷയങ്ങളില്‍ റെയ്‌സി നടത്തിയ വിവാദ പ്രസ്താവനകള്‍ യുഎസ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളെ പ്രകോപിപ്പിച്ചു.

പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേലുമായി റെയ്‌സി സ്ഥിരമായി കൊമ്പുകോര്‍ത്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ 300ല്‍ അധികം ഡ്രോണുകളും മിസൈലുകളും ഇസ്രയേലിലേക്ക് അയച്ചുള്ള ആക്രമണം നടത്തിയത് റെയ്‌സിയുടെ അനുവാദത്തോടെയായിരുന്നു. പാശ്ചാത്യ ശക്തികളോട് എതിര്‍ത്തുനില്‍ക്കുന്ന സിറിയയുമായും പലസ്തീന്‍ പോരാട്ടത്തിന് പിന്തുണ നല്‍കുന്ന ലബനനിലെ ഹിസ്ബുല്ലയുമായും ഇറാന്‍ മികച്ച ബന്ധം കാത്തുസൂക്ഷിച്ചതും റെയ്‌സിയുടെ നിലപാടിന്റെ ഭാഗം തന്നെ.

Top