പാക്കിസ്ഥാനിലേക്കില്ല; ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റണമെന്ന് ബി.സി.സി.ഐ

കഴിഞ്ഞ വർഷം അരങ്ങേറിയ ഏഷ്യാ കപ്പ് ട്രോഫിയിൽ പാക്കിസ്ഥാൻ വേദിയൊരുക്കിയപ്പോൾ ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു

പാക്കിസ്ഥാനിലേക്കില്ല; ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റണമെന്ന് ബി.സി.സി.ഐ
പാക്കിസ്ഥാനിലേക്കില്ല; ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റണമെന്ന് ബി.സി.സി.ഐ

രാനിരിക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിൽ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടു. സുരക്ഷാ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി ടീമിന്‍റെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റുവാനുള്ള ആഗ്രഹം ബി.സി.സി.ഐ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു.

‘ഞങ്ങളുടെ തീരുമാനം ഇതാണ്, അത് മാറ്റുവാൻ തക്ക കാരണമൊന്നുമില്ല. മത്സരങ്ങൾ ദുബായിലേക്ക് മാറ്റുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവർക്ക് ഞങ്ങൾ കത്തെഴുതിയിട്ടുണ്ട്,’ ബി.സി.സി.ഐ വൃത്തം അറിയിച്ചു. രാജ്യന്തര ക്രിക്കറ്റിലെ എട്ട് ടോപ് റാങ്ക്ഡ് ടീമികൾ ഏറ്റുമുട്ടുന്ന 50 ഓവർ ടൂർണമെന്‍റ് കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവടങ്ങിളിലായാണ് നടക്കുക.

Also Read: മത്സരത്തിനിടെ ക്യാപ്റ്റനുമായി ഉടക്കി ഇറങ്ങിപോയി; അല്‍സാരി ജോസഫിന് രണ്ടു മത്സരത്തില്‍ വിലക്ക്

സർക്കാരുമായുള്ള കൂടിയാലോചനയിൽ ബി.സി.സി.ഐ മുമ്പ് തന്നെ പാക്കിസ്ഥാനിലേക്ക് വരാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ പാക്കിസ്ഥാന്‍റെ ഡേപ്യൂട്ടി പ്രൈം മിനിസ്റ്റർ മുഹമ്മദ് ഇഷാഖ് ദാറും ഇന്ത്യൻ വിദേശ കാര്യ മന്ത്രിയും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇക്കാര്യത്തിൽ മാറ്റമുണ്ടാകും എന്ന പ്രതീക്ഷ നൽകിയതിന് ശേഷമാണ് ബി.സി.സി.ഐയുടെ ഈ തീരുമാനം.

കഴിഞ്ഞ വർഷം അരങ്ങേറിയ ഏഷ്യാ കപ്പ് ട്രോഫിയിൽ പാക്കിസ്ഥാൻ വേദിയൊരുക്കിയപ്പോൾ ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലെത്തിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരുപാട് ശ്രമിച്ചിരുന്നു. ഇന്ത്യൻ താരങ്ങളെ ഓരോ മത്സരത്തിന് ശേഷം നാട്ടിലേക്ക് അയക്കാനുള്ള പദ്ധതി പാക്കിസ്ഥാൻ ബോർഡ് ഇന്ത്യയെ അറിയിച്ചിരുന്നു. എന്നാൽ ഒടുവിൽ ഒന്നും തന്നെ ഇതുവരെ നടന്നിട്ടില്ല.

Top