തെൽഅവീവ്: ഗാസയിലെ ഇസ്രയേൽ സൈനിക നടപടി നിർത്തിവയ്ക്കാൻ രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവിട്ടു. തെക്കൻ ഗാസയിലെ റഫയിലെ സൈനിക നടപടി നിര്‍ത്തിവയ്ക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
സഹായമെത്തിക്കാൻ റഫ അതിർത്തി തുറക്കാനും കോടതി നിർദേശിച്ചു. കോടതി നിർദേശം ഇസ്രയേൽ തള്ളി. കോടതി ഉത്തരവ് പുറത്തുവന്ന് മിനിറ്റുകൾക്കകം ഇസ്രയേൽ യുദ്ധ വിമാനങ്ങൾ റഫ നഗരത്തിൽ നിരവധി ആക്രമണങ്ങൾ നടത്തി.
റഫയിലെ ഷബൂറ അഭയാർഥി ക്യാമ്പിലാണ് ഇസ്രായേൽ തുടർച്ചയായി വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിന്റെ തീവ്രത കാരണം ആശുപത്രിയിലെ രക്ഷാപ്രവർത്തകർക്ക് അഭയാർഥി ക്യാമ്പിലേക്ക് എത്താൻ സാധിച്ചില്ലെന്ന് സന്നദ്ധ പ്രവർത്തകരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു.