CMDRF

ഐസിയു പീഡനക്കേസ്; ഡോ. പ്രീതയ്‌ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് ഇന്ന് കൈമാറിയേക്കും

ഐസിയു പീഡനക്കേസ്; ഡോ. പ്രീതയ്‌ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് ഇന്ന് കൈമാറിയേക്കും
ഐസിയു പീഡനക്കേസ്; ഡോ. പ്രീതയ്‌ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് ഇന്ന് കൈമാറിയേക്കും

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ ഡോ. പ്രീതയ്‌ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് ഇന്ന് കൈമാറിയേക്കും. ഡോ. പ്രീത കേസ് അട്ടിമറിയ്ക്കുവാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ അതിജീവിത ഉറച്ചുനില്‍ക്കുകയാണ്. പ്രീതയെ കുറ്റവിമുക്തയാക്കിയ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അതിജീവിത പറഞ്ഞു.

അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതിന് പ്രത്യക്ഷത്തില്‍ തെളിവുണ്ടായിട്ടും പ്രീതയെ കുറ്റവിമുക്തയാക്കിയതിന്റെ അടിസ്ഥാനം പരിശോധിക്കാനാണ് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കമ്മീഷണര്‍ ഓഫിസിന് മുന്‍പില്‍ തുടരുന്ന സമരം അവസാനിപ്പിക്കുമെന്ന് അതിജീവിതയും വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കുന്നതില്‍ നിയമ തടസ്സമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് കൈമാറാന്‍ കമ്മീഷണര്‍ക്ക് ഉത്തരമേഖല ഐജി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോ. പ്രീതയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ അതിജീവിതയുടെ മൊഴി തെറ്റായി രേഖപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. കൂടാതെ മൊഴിയെടുക്കുമ്പോള്‍ ജൂനിയര്‍ ഡോക്ടര്‍ കൂടെയുണ്ടായാരുന്നുവെന്ന ഡോ. പ്രീതയുടെ വാദം തെറ്റാണെന്നുമാണ് അതിജീവിതയുടെ വാദം.

Top