CMDRF

ടോവിനോ തൃഷ ചിത്രം ‘ഐഡന്റിറ്റി’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

വിവരമറിഞ്ഞ് ആരാധകർ ആവേശത്തിലായി

ടോവിനോ തൃഷ ചിത്രം ‘ഐഡന്റിറ്റി’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
ടോവിനോ തൃഷ ചിത്രം ‘ഐഡന്റിറ്റി’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

‘അജയന്റെ രണ്ടാം മോഷണം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. തെന്നിന്ത്യൻ സൂപ്പർ ലേഡി തൃഷയാണ് നായികയായി എത്തുന്നത്. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.മലയാളത്തിലെ മികച്ച ക്ലാസിക് ചിത്രമായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ഉൾപ്പടെ ശ്രീകൃഷ്ണപ്പരുന്ത്‌, ഭ്രമരം തുടങ്ങിയ പതിനാലോളം സിനിമകൾ നിർമ്മിച്ച രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് ‘ഐഡന്റിറ്റി’ നിർമ്മിച്ചിരിക്കുന്നത്.

ALSO READ: നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

അഖിൽ ജോർജ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. കേരളം കൂടാതെ രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ‘ഐഡന്റിറ്റി’യുടെ ചിത്രീകരണം നടന്നത്. വിനയ് റായ്, ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നീ വൻ താര നിരയാണ് ‘ഐഡന്റിറ്റി’യിൽ അണിനിരന്നിരിക്കുന്നത്.

Top