കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍; ഇടുക്കി ഡിഎംഒയെ സസ്‌പെന്‍ഡ് ചെയ്തത് ആരോഗ്യ വകുപ്പ്

ഡിഎംഒയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതായാണ് ഉത്തരവില്‍ പറയുന്നത്

കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍; ഇടുക്കി ഡിഎംഒയെ സസ്‌പെന്‍ഡ് ചെയ്തത് ആരോഗ്യ വകുപ്പ്
കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍; ഇടുക്കി ഡിഎംഒയെ സസ്‌പെന്‍ഡ് ചെയ്തത് ആരോഗ്യ വകുപ്പ്

ഇടുക്കി: ഇടുക്കി ഡിഎംഒയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ആരോഗ്യ വകുപ്പിന്‍റെ നടപടി. ഇടുക്കി ഡി എം ഒ ഡോ. എല്‍ മനോജിനെയാണ് സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍ വന്നതിന് പിന്നാലെയാണ് നടപടി. ഡിഎംഒയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതായാണ് ഉത്തരവില്‍ പറയുന്നത്.

മനോജിനെതിരായ പരാതിയില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഡോ.എല്‍ മനോജിന് പകരം നിലവിലെ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് എസ് വര്‍ഗീസിന് അധിക ചുമതല നല്‍കിയതായും ഉത്തരവില്‍ പറയുന്നു.

Top