കാഞ്ഞങ്ങാട്: കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയ്ക്ക് മറുപടിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. ബാലകൃഷ്ണന്‍ പെരിയ പറഞ്ഞ ഏതെങ്കിലും ഒരു ആരോപണം തെളിയിച്ചാല്‍ താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ കാസര്‍കോട്ട് ജയിച്ചാല്‍ താന്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെലങ്കാനയില്‍ നില്‍ക്കുമ്പോള്‍ കല്യോട്ടെ രക്തസാക്ഷികളുടെ കുടുംബം വിളിച്ചു. വികാരപരമായാണ് സംസാരിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളുമായി ചങ്ങാത്തം കൂടിയെന്ന് പറഞ്ഞു. താന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് പിന്‍വലിക്കില്ലെന്നും സ്വബോധത്തോടെയാണ് പോസ്റ്റ് ഇട്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
താന്‍ ജയിച്ചാല്‍ ദേശാഭിമാനി പ്രിന്റിംഗ് നിര്‍ത്തണമെന്ന വെല്ലുവിളിയും രാജ് മോഹന്‍ ഉണ്ണിത്താന്‍ നടത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു. എല്ലാ കാര്യങ്ങളും പുറത്തു വരും. തന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചില പൊടിക്രിയകള്‍ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. പെരിയ കൊലപാതകക്കേസ് പ്രതി മണികണ്ഠനുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സൗഹൃദം പങ്കിട്ടെന്നായിരുന്നു ബാലകൃഷ്ണന്‍ പെരിയയുടെ ആരോപണം. തന്നെ പരാജയപ്പെടുത്താന്‍ ഉണ്ണിത്താന്‍ ശ്രമിച്ചെന്നും രക്തസാക്ഷി കുടുംബങ്ങളെ പുച്ഛിക്കുന്നുവെന്നും ബാലകൃഷ്ണന്‍ പെരിയ പറഞ്ഞിരുന്നു.
കാസര്‍കോട്ടെ കോണ്‍ഗ്രസുകാരുടെ വികാരമാണ് പ്രകടിപ്പിച്ചത്. ഡിസിസി ഉള്‍പ്പെടെയുള്ളവര്‍ തനിക്കൊപ്പമുണ്ട്. രക്തസാക്ഷികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ട്. മരിക്കും വരെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യില്ല. അന്വേഷണ കമ്മീഷനെ വെച്ച സ്ഥിതിക്ക് കൂടുതല്‍ ഒന്നും പറയുന്നില്ല. ബാലകൃഷ്ണന്‍ പെരിയ മോശമായി പെരുമാറിയവര്‍ എല്ലാം കമ്മീഷന് മുന്നില്‍ മൊഴി നല്‍കും. എല്ലാ തെളിവുകളും കയ്യിലുണ്ട്. ബാലകൃഷ്ണന്‍ പെരിയ എന്തിനാണ് പ്രകോപിതനാവുന്നത് എന്നറിയില്ലെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.