ബിജെപി 400 സീറ്റുകള്‍ നേടിയാല്‍ ഗ്യാന്‍വാപി പള്ളിക്ക് പകരം കാശി വിശ്വനാഥ ക്ഷേത്രവും നിര്‍മിക്കും: ഹിമന്ത ബിശ്വ ശര്‍മ്മ

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 400 സീറ്റുകള്‍ നേടിയാല്‍ മഥുരയില്‍ കൃഷ്ണ ജന്മഭൂമി ക്ഷേത്രവും വാരാണസിയിലെ ഗ്യാന്‍വാപി പള്ളിക്ക് പകരം കാശി വിശ്വനാഥ ക്ഷേത്രവും നിര്‍മ്മിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ലോക്സഭയില്‍ 300 സീറ്റ് നേടിയതിന് പിന്നാലെയാണ് ബിജെപി അയോധ്യയില്‍ രാമജന്മഭൂമി ക്ഷേത്രം നിര്‍മ്മിച്ചതെന്നും 400 സീറ്റുകള്‍ നേടിയാല്‍ കൃഷ്ണ ജന്മഭൂമിയും ബാബ വിശ്വനാഥ് മന്ദിറും നിര്‍മ്മിക്കുമെന്നും ഹിമന്ത ശര്‍മ്മ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു.

പാക് അധീന കശ്മീരില്‍ എല്ലാ ദിവസവും പ്രക്ഷോഭം നടക്കുകയാണ്. ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക കയ്യിലേന്തിയാണ് ആളുകള്‍ പാകിസ്ഥാനെതിരെ പ്രതിഷേധിക്കുന്നത്. മോദിക്ക് 400 സീറ്റ് കിട്ടിയാല്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഭരണത്തിലിരുന്ന കാലത്ത് പാക് അധീന കശ്മീരിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും അസം മുഖ്യമന്ത്രി ആഞ്ഞടിച്ചു.

Top