‘ദിവ്യക്ക് ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കിൽ അത് വിഷമം ഉണ്ടാക്കിയേനേ’: ശ്രീമതി ടീച്ചർ

ദിവ്യക്ക് നീതി ലഭിക്കണമെന്നും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പി.കെ ശ്രീമതി പറഞ്ഞു

‘ദിവ്യക്ക് ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കിൽ അത് വിഷമം ഉണ്ടാക്കിയേനേ’: ശ്രീമതി ടീച്ചർ
‘ദിവ്യക്ക് ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കിൽ അത് വിഷമം ഉണ്ടാക്കിയേനേ’: ശ്രീമതി ടീച്ചർ

കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുതിർന്ന സിപിഐഎം നേതാവ് പി. കെ ശ്രീമതി. കുറച്ച് ദിവസമായി ദിവ്യ ജയിലിൽ കിടക്കുകയാണ്. ദിവ്യക്ക് ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കിൽ അത് വിഷമം ഉണ്ടാക്കിയേനെ. ദിവ്യക്ക് നീതി ലഭിക്കണമെന്നും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പി.കെ ശ്രീമതി പറഞ്ഞു. ദിവ്യക്ക് പറ്റിയ തെറ്റുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തരംതാഴ്ത്തൽ നടപടി സ്വീകരിച്ചതെന്നും ശ്രീമതി ടീച്ചർ വ്യക്തമാക്കി.

അതേസമയം കർശന ഉപാധികളോടെയാണ് ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കണമെന്നാണ് പ്രധാന ഉപാധി. കണ്ണൂർ ജില്ലയ്ക്ക് പുറത്തു പോകാൻ പാടില്ല. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു. രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് ദിവ്യയ്ക്ക് ജാമ്യം നൽകിയിരിക്കുന്നത്.

Also Read: ഡെപ്യൂട്ടി തഹസില്‍ദാരുടെ തിരോധാനം; അന്വേഷണം കർണാടകയിലേയ്ക്ക്

കഴിഞ്ഞ ദിവസമാണ് പാർട്ടി ദിവ്യക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ദിവ്യയെ പാർട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത്. അടിയന്തരമായി ജില്ലാ കമ്മിറ്റി വിളിച്ച് ചേർത്താണ് നടപടി എടുത്തത്.

Top