ഇറാൻ ആക്രമണത്തിനു മുതിർന്നാൽ ഇസ്രയേലിന്റെ തിരിച്ചടി ഇനി തടയാനാവില്ല: അമേരിക്ക

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5ന് മുമ്പ് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

ഇറാൻ ആക്രമണത്തിനു മുതിർന്നാൽ ഇസ്രയേലിന്റെ തിരിച്ചടി ഇനി തടയാനാവില്ല: അമേരിക്ക
ഇറാൻ ആക്രമണത്തിനു മുതിർന്നാൽ ഇസ്രയേലിന്റെ തിരിച്ചടി ഇനി തടയാനാവില്ല: അമേരിക്ക

വാഷിങ്ടൺ: ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ രാജ്യത്തിന് മുന്നറിയിപ്പുമായി യുഎസ്. ഇസ്രയേലിനെതിരെ വീണ്ടും ആക്രമണത്തിന് ഇറാൻ മുതിർന്നാൽ തീർച്ചയായും ഇസ്രയേൽ തിരിച്ചടിക്കുന്നതു തടയാൻ വാഷിങ്ടണിന് സാധിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. വാർത്ത റിപ്പോർട്ട് ചെയ്തത് യുഎസ് സർക്കാരിനെ ഉദ്ധരിച്ച് ഒരു രാജ്യാന്തര മാധ്യമമാണ്.

നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലിനെ ഇറാഖിന്റെ മണ്ണിൽ നിന്ന് ഇറാൻ വരുംദിവസങ്ങളിൽ തിരിച്ചടിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ ആക്രമിച്ചാൽ‌ ഉടൻ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്രയേലും സൂചിപ്പിച്ചിട്ടുണ്ട്.

Also Read : കൺസർവേറ്റീവ് പാർട്ടിയുടെ തലപ്പത്ത് ഇനി കെമി ബേഡനോക്ക്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5ന് മുമ്പ് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Top