CMDRF

അധികാരത്തിലെത്തിയാല്‍ അധാനി ഗ്രൂപ്പിനെതിരായ നിയമലംഘന ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്

അധികാരത്തിലെത്തിയാല്‍ അധാനി ഗ്രൂപ്പിനെതിരായ നിയമലംഘന ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്
അധികാരത്തിലെത്തിയാല്‍ അധാനി ഗ്രൂപ്പിനെതിരായ നിയമലംഘന ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ അധാനി ഗ്രൂപ്പിനെതിരായ നിയമലംഘന ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്. സംയുക്ത പാര്‍ലമെന്ററി സമിതിയെക്കൊണ്ട് അന്വേഷിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. അദാനി ഗ്രൂപ്പിലെ നിക്ഷേപങ്ങളില്‍ നിയമലംഘനം നടന്നതായി സെബി കണ്ടെത്തിയെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അവകാശപ്പെടുന്നത്.

അദാനി ഗ്രൂപ്പിനെതിരെ സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിങ് തട്ടിപ്പും ആരോപിച്ച് 2023 ല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇതില്‍ അന്വേഷണം നടത്താന്‍ സെബി ആലോചിച്ചിരുന്നു. അന്ന് വലിയ വിവാദമാണ് റിപ്പോര്‍ട്ട് രാജ്യത്തുണ്ടാക്കിയത്. പിന്നാലെ നടന്ന പാര്‍ലമെന്റ് യോഗങ്ങളെല്ലാം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രക്ഷുഭ്തമായിരുന്നു. സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മാത്രമേ അദാനിയുടെ കൊള്ള അന്വേഷിക്കാന്‍ പറ്റൂ എന്നും ജൂണ്‍ 2024 ല്‍ ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വന്നാലുടന്‍ അത് സംഭവിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.

അദാനി കമ്പനിയിലെ ഓഫ്‌ഷോര്‍ നിക്ഷേപങ്ങളില്‍ നിയമലംഘനം നടന്നതായി സെബി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്തത് പരാമര്‍ശിച്ചാണ് ജയറാം രമേശിന്റെ പ്രതികരണം. മൊദാനി ഗോദി മാധ്യമങ്ങള്‍ അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും റോയിറ്റേഴ്‌സ് വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ഇലക്ടറല്‍ ബോണ്ടുകൊണ്ടൊന്നും നിയമവിരുദ്ധത ഇനി മൂടിവെക്കാനാവില്ലെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

Top