അമേരിക്കയുടെ തലപ്പത്ത് അടുത്ത നാല് വര്‍ഷം ആരായിരിക്കും എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരുന്നത് ട്രംപോ കമലയോ എന്ന ചോദ്യമാണ് ലോകം മുഴുവനും ഉയരുന്നത്. അതിലുപരി ഇന്ത്യക്കാര്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ആകാംക്ഷ. അതിനൊരു കാരണമുണ്ട് അവരുടെ വേരുകള്‍ ഇന്ത്യയില്‍ നിന്നുള്ളതാണ്. ശരിക്കും പറഞ്ഞാല്‍ തെക്കേ ഇന്ത്യയില്‍ നിന്ന്. കമല തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാകും അവര്‍.
കമലയുടെ മാതാവ് ചെന്നൈ സ്വദേശിനിയായ ശ്യാമള ഗോപാലനും പിതാവ് ജമൈക്കന്‍ സ്വദേശിയായ ഡൊണാള്‍ഡ് ഹാരിസും ആണ്. 1967ല്‍ ഇരുവര്‍ക്കും കാലിഫോര്‍ണിയയിലെ ഓക്ലാന്‍ഡില്‍ വെച്ച് ജനിച്ച ആദ്യ മകള്‍ ആണ് കമല. അതുകൊണ്ടുതന്നെ ഇന്ത്യ ഈ തെരഞ്ഞെടുപ്പിനെ അതീവ ആകാംക്ഷയോടെയാണ് നോക്കികാണുന്നത്. കമല പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിയാല്‍ അതിന്റെ ഗുണം ഇന്ത്യയിലും പ്രതിഫലിക്കും.
Also Read; ട്രംപിനെ തളയ്ക്കാൻ കിടിലന്‍ പദ്ധതിയുമായി കമല
2017ല്‍ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരു കറുത്ത വര്‍ഗക്കാരി വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടതോയെയാണ് ലോകം ആദ്യമായി ആ പേര് കേള്‍ക്കുന്നത്. ജോ ബൈഡന്റെ കാലത്ത് ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തി വന്നിരുന്നെങ്കിലും അതിന് നേരിയ ഉലച്ചില്‍ തട്ടിയിരുന്നു. 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ സെനറ്റര്‍ എന്ന നിലയില്‍ ഹാരിസ് വിമര്‍ശിച്ചതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ പിന്നീടുള്ള കാലഘട്ടത്തില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ ഇന്ത്യയുമായുള്ള ബന്ധം കടന്നു പോയി.
2024ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ നോമിനേഷന്‍ പിന്‍വലിച്ചതോടെയാണ് കമല ഹാരിസിന് ആ സ്ഥാനത്തേയ്ക്ക് നറുക്കുവീണത്. ഇത് ഇന്ത്യയെ സംബന്ധിച്ച് ഏറെ ഗുണകരമാകുമെന്നാണ് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ നോക്കിക്കാണുന്നത്. ബൈഡന്‍ ഭരണകാലത്ത്, ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം, പ്രതിരോധം, വ്യാപാരം, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയില്‍ സഹകരണത്തിന് സാക്ഷ്യം വഹിച്ചു.
ക്വാഡ് പോലുള്ള സംരംഭങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനികവും തന്ത്രപരവുമായ ബന്ധം മെച്ചപ്പെടുത്തി. പ്രതിരോധ ഉല്‍പന്നങ്ങളുടെ വര്‍ധിച്ച വില്‍പ്പന, സൈനിക സംയുക്ത അഭ്യാസങ്ങള്‍ എന്നിവ ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തി. അമേരിക്കയുടെ തലപ്പത്തേയ്ക്ക് ഹാരിസ് വന്നാലും ഇന്ത്യയുമായി നല്ല രീതിയില്‍ പോകുന്ന നയതന്ത്രബന്ധത്തിന് ഉലച്ചില്‍ തട്ടില്ലെന്നാണ് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.
Also Read: ഗാസയില്‍ മരണതാണ്ഡവം തുടര്‍ന്ന് ഇസ്രയേല്‍: കാഴ്ചക്കാരായി യുഎന്‍
ഇന്‍ഡോ-പസഫിക് ഇക്കണോമിക് ഫ്രെയിംവര്‍ക്ക് ഫോര്‍ പ്രോസ്‌പെരിറ്റി (ഐപിഇ) പോലുള്ള മറ്റ് ഫോറങ്ങളിലൂടെ സൈബര്‍ പ്രതിരോധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബഹിരാകാശ സഹകരണം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഹാരിസ് ഈ പാതയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഹാരിസ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ഇടപാടുകളിലും പങ്കാളിത്തത്തിലും, പ്രത്യേകിച്ച് പ്രതിരോധ, സാങ്കേതിക മേഖലകളില്‍ കമല ഹാരിസിന്റെ ഇടപെടല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.
Also Read:റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടയിൽ ‘ഉപരോധ നയം’ ആയുധമാക്കുന്ന അമേരിക്ക
കമല ഇന്ത്യന്‍ വംശജയായതുകൊണ്ട് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ധാരണയിലേക്കും സഹകരണത്തിലേക്കും ഈ ഒരു വേരുകള്‍ നയിച്ചേക്കാമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഡൊണാള്‍ഡ് ട്രംപ് തന്റെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ താരിഫുകള്‍ ജോ ബൈഡന്‍ ഭരണകൂടം നീട്ടി നല്‍കിയിരുന്നു. ഈ താരിഫുകള്‍ തുടരാന്‍ ഹാരിസും തയ്യാറാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
എന്നിരുന്നാലും, ട്രംപിനെപ്പോലെ, ആഗോള വിപണിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ഹാരിസ് താരിഫുകള്‍ അവലംബിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. പകരം, അമേരിക്കന്‍ സമ്പന്നര്‍ക്ക് നികുതി ചുമത്താനും മധ്യവര്‍ഗത്തിന് നികുതിയിളവ് നല്‍കാനും ഹാരിസ് ഊന്നല്‍ നല്‍കിയതായി വിശകലന വിദഗ്ധര്‍ പറഞ്ഞു.
കമല പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിയാല്‍ സുരക്ഷാ കാര്യങ്ങളില്‍, പ്രത്യേകിച്ച് ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുസ്ഥിരമായ ഇന്തോ-പസഫിക് മേഖലയ്ക്ക് വേണ്ടി അമേരിക്ക ശക്തമായി വാദിക്കുമെന്ന് കരുതുന്നു. ചൈനയുടെ സാമ്രാജ്യത്വ ശക്തി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെ സഹായത്തോടെ മേഖലയില്‍ സമാധാനം നിലനിര്‍ത്താനാണ് ഹാരിസും താല്‍പ്പര്യപ്പെടുന്നത്.
അമേരിക്കയുടെ സഹായത്തോടെ സാങ്കേതികവിദ്യയിലും നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുള്ള AI, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലെ പങ്കാളിത്തത്തില്‍ ഇന്ത്യയ്ക്ക് ഗുണകരമായി ഭവിക്കുമെന്ന് തന്നെയാണ് പല വിദഗ്ധരുടെയും അഭിപ്രായം.
Also Read:‘സ്വിങ് സ്റ്റേറ്റുകള്‍’ വിധി പറയുമ്പോൾ, കമലയ്ക്ക് കാലിടറുമോ?
മറ്റൊരു പ്രധാനപ്പെട്ട മേഖലയാണ് കാലാവസ്ഥ. ആഗോള വ്യാപകമായി കാലാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ ലോകരാജ്യങ്ങളെ ഒരു പോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ ഇന്ത്യയും യുഎസും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുന്നു. ഹാരിസ് പാരിസ്ഥിതിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍, കാലാവസ്ഥാ വ്യതിയാന സംരംഭങ്ങളില്‍, പ്രത്യേകിച്ച് സുസ്ഥിര വികസനത്തിലും പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിലും, യുഎസുമായി മെച്ചപ്പെട്ട സഹകരണം ഇന്ത്യക്ക് പ്രതീക്ഷിക്കാം.
അമേരിക്കകാരെ സംബന്ധിച്ച് ട്രംപ് കുടിയേറ്റം, സമ്പദ്വ്യവസ്ഥ, പണപ്പെരുപ്പം, മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടങ്ങിയ പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മധ്യവര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍, ഗര്‍ഭച്ഛിദ്രം, ആരോഗ്യ സംരക്ഷണം, അമേരിക്കന്‍ ജനാധിപത്യം സംരക്ഷിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കമല കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്.
Also Read: കലിതുള്ളിയ റഷ്യയ്ക്കു മുന്നിൽ വിരണ്ടത് അമേരിക്ക, ആണവായുധങ്ങൾ പുറത്തെടുത്തത് ഞെട്ടിച്ചു
ജോര്‍ജിയ, മിഷിഗണ്‍ അടക്കം ഏഴു സ്റ്റേറ്റുകളിലെ ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക. ട്രംപിന് അനുകൂലമായിരുന്ന നോര്‍ത്ത് കരോലൈന ഇക്കുറി കമലയ്ക്കൊപ്പം പോയേക്കുമെന്നാണ് സൂചന. കറുത്ത വര്‍ഗക്കാര്‍ ഏറെയുള്ള ഇവിടെ 16 ഇലക്ടറല്‍ കോളേജ് വോട്ടുകളുണ്ട്.
ബൈഡന്‍ അധികാരമേറ്റപ്പോള്‍ അമേരിക്കയില്‍ സാമ്പത്തിക ഭദ്രതതയില്‍ വന്ന വ്യതിയാനങ്ങള്‍ കമലയുടെ പ്രചാരണത്തിന് സഹായരമാകും. കമല ഹിസ്പാനിക് വോട്ടര്‍മാരുടെ ഇടയില്‍ സ്ത്രീ വോട്ടര്‍മാരുടെ ഇടയിലും പിന്തുണ വര്‍ധിപ്പിക്കുന്നതായി സര്‍വേ സൂചിപ്പിക്കുന്നു. കറുത്ത വര്‍ഗക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന ഗ്രൂപ്പുകളില്‍ കമലയ്ക്കുള്ള പിന്തുണ ശക്തമായിട്ടുണ്ട്.
Read Also: അമേരിക്കയുടെ ആയുധ കലവറ മാത്രമല്ല, സാമ്പത്തിക അടിത്തറയും തകരുന്നു, നേരിടുന്നത് വൻ വെല്ലുവിളി
നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ നോമിനേഷന്‍ പിന്‍വലിക്കുകയും താനിനി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് കമല ഹാരിസിന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള നറുക്ക് വീണത്. അങ്ങനെ അവര്‍ ഒരു പ്രധാന പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം നേടിയ ആദ്യത്തെ കറുത്ത വര്‍ഗക്കാരിയും യുഎസ് ചരിത്രത്തിലെ ആദ്യത്തെ ഏഷ്യന്‍ അമേരിക്കക്കാരിയും ആയി. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ അമേരിക്കയുടെ തലപ്പത്തേയ്ക്ക് വരുന്ന ആദ്യത്തെ വനിത പ്രസിഡന്റാകും കമല. അത് ഇന്ത്യയ്ക്കും അഭിമാനമുഹൂര്‍ത്തമാണ്.