ഐപിഎല്ലില്‍ മൈതാനത്തുള്ള പ്ലേയേഴ്‌സിനേക്കാളും ആവേശമാണ് ഗാലറിയിലിരിക്കുന്നവര്‍ക്ക്. ആരാധകര്‍ക്ക് മാത്രമല്ല ടീമിന്റെ ഉടമകള്‍ക്കും അതേ ആവേശമാണ്. അക്കാര്യത്തില്‍ മാച്ചില്‍ മുഴുകിയിരിക്കുന്ന ഒരു താരമാണ് ഷാരൂഖ് ഖാന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ ഉടമയായ ഷാരൂഖിന്റെ ആഹ്ലാദ പ്രകടനത്തെ കുറിച്ചും മാച്ചില്‍ ടീം തോറ്റാലുള്ള നിരാശയെയും ദേഷ്യത്തെയും കുറിച്ച് പറയുകയാണ് നടിയും ടീമിന്റെ സഹ ഉടമയുമായ ജൂഹി ചൗള.
ഷാരൂഖിനൊപ്പം താന്‍ കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ കാണാറില്ല എന്നാണ് ജൂഹി പറഞ്ഞത്. അതിനുള്ള കാരണം പറയുന്നതിങ്ങനെ, ‘ടീം മോശം പ്രകടനം നടത്തുമ്പോള്‍ ആ ദേഷ്യം എന്നോടാണ് ഷാരൂഖ് പ്രകടിപ്പിക്കുന്നത്. അത് എന്നോടല്ല ടീമിനോടാണ് പറയേണ്ടത് എന്ന് ഞാന്‍ അദ്ദേഹത്തിനോട് പറയും. അതുകൊണ്ടുതന്നെ ഞങ്ങള്‍ അത്ര സുഖത്തില്‍ അല്ല, ജൂഹി പറഞ്ഞു.
ഐപിഎല്‍ എല്ലായ്‌പ്പോഴും ആവേശം നല്‍കുന്ന ഒന്നാണെന്നും ഞങ്ങളുടെ ടീം കളിക്കുമ്പോള്‍ ഞങ്ങളെല്ലാം ടിവിയുടെ മുന്നിലുണ്ടാകും ഞങ്ങളെല്ലാം വളരെ ടെന്‍ഷനില്‍ ആയിരിക്കുമെന്നും ജൂഹി പറഞ്ഞു. മുംബൈയില്‍ നടന്ന റൂട്ട്സ് 2 റൂട്ട്സ് പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സിയോട് ജൂഹി ചൗള പ്രതികരിച്ചത്. 2008 മുതലാണ് കൊല്‍ക്കത്ത ടീമില്‍ ഷാരൂഖിന്റെ പാര്‍ട്ണറായി ജൂഹിയും ഭര്‍ത്താവും ചേരുന്നത്.