നിലനില്‍പ്പിന് ഭീഷണിയെങ്കില്‍ നയം മാറ്റും; മുന്നറിയിപ്പുമായി ഇറാന്‍

നിലനില്‍പ്പിന് ഭീഷണിയെങ്കില്‍ നയം മാറ്റും; മുന്നറിയിപ്പുമായി ഇറാന്‍
നിലനില്‍പ്പിന് ഭീഷണിയെങ്കില്‍ നയം മാറ്റും; മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്റാന്‍: ഇസ്രയേലിന്റെ ഭീഷണിക്ക് മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ ഉപദേശകന്‍ കമല്‍ ഖരാസി. ഇസ്രയേലിന്റെ ഭീഷണി ഇറാന്റെ നിലനില്‍പിനെ ബാധിക്കുമെന്നു കണ്ടാല്‍ ആണവായുധ നയങ്ങളില്‍ മാറ്റം വരുത്തുമെന്നാണ് കമല്‍ ഖരാസി പറഞ്ഞു. ഇസ്രയേല്‍ – ഇറാന്‍ ബന്ധത്തില്‍ ഉലച്ചില്‍ വന്നതിന്റെ പശ്ചാത്തലത്തിലാണു ഖരാസിയുടെ മുന്നറിയിപ്പ്.

സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ എംബസിക്കുനേരെ ഇസ്രയേല്‍ ബോംബ് ആക്രമണം നടത്തിയിരുന്നു. ഇതിനു മറുപടിയെന്ന നിലയില്‍ ഇസ്രയേലില്‍ ഇറാന്‍ മിസൈലാക്രമണവും നടത്തിയിരുന്നു.

അതേസമയം, രാജ്യാന്തര ആറ്റമിക് ഏജന്‍സി പ്രതിനിധികളും ഇറാനിലെ ആണവായുധ ഉദ്യോഗസ്ഥരും തമ്മിലുള്ള ചര്‍ച്ച പുരോഗമനാത്മകാണെന്നു പറഞ്ഞാലും പ്രകടമായ പുരോഗതി ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്ന് ഐഎഇഎ അറിയിച്ചു. ഇറാന്റെ സഹകരണമില്ലായ്മയെ കുറ്റപ്പെടുത്തി ഐഎഇഎ മേധാവി റാഫേല്‍ ഗ്രോസിയും രംഗത്തുവന്നിരുന്നു.

Top