CMDRF

പെട്രോള്‍-ഡീസല്‍ കാര്‍ മുക്തരാജ്യമായാല്‍ ഇന്ധന ഇറക്കുമതിക്ക് ചിലവഴിക്കുന്ന തുക കര്‍ഷകര്‍ക്ക്; ഗഡ്കരി

ഇന്ത്യയെ പെട്രോള്‍, ഡീസല്‍ കാര്‍മുക്തമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ധന ഇറക്കുമതിക്ക് രാജ്യം 16 ലക്ഷം കോടിയാണ് ചെലവഴിക്കുന്നതെന്നും രാജ്യത്തെ നിരത്തുകള്‍ പെട്രോള്‍, ഡീസല്‍ കാര്‍ മുക്തമായാല്‍ ഈ പണം ഗ്രാമീണരുടെയും കര്‍ഷകരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.

ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് ഇന്ധന ഇറക്കുമതി അവസാനിപ്പിക്കാനാകുമെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നതായി ഗഡ്കരി പറയുന്നു. ഫോസില്‍ ഇന്ധനത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നതിലൂടെ കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താനും ഗ്രാമങ്ങള്‍ സമൃദ്ധമാകാനും യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാനും ഈ പണം ഉപയോഗിക്കാമെന്നും അദ്ദേഹം പറയുന്നു. ഇത് ബുദ്ധിമുട്ടാണെന്നും പക്ഷേ അസാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top