ഇലക്ട്രിക് വാഹനം രാത്രിയില്‍ ചാര്‍ജ് ചെയ്യ്താൽ ചാര്‍ജ് കൂടും

ഫാസ്റ്റ് ചാര്‍ജിങ്ങിന് പകല്‍ യൂണിറ്റിന് 11.94 രൂപയും നാലിനുശേഷം 14.05 രൂപയുമാണ്

ഇലക്ട്രിക് വാഹനം രാത്രിയില്‍ ചാര്‍ജ് ചെയ്യ്താൽ ചാര്‍ജ് കൂടും
ഇലക്ട്രിക് വാഹനം രാത്രിയില്‍ ചാര്‍ജ് ചെയ്യ്താൽ ചാര്‍ജ് കൂടും

-വാഹന ചാര്‍ജിങ് സ്റ്റേഷനുകളിൽ നിരക്കും സര്‍വീസ് ചാര്‍ജും ഏകീകരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്ര ഊര്‍ജമന്ത്രാലയം. രാവിലെ ഒന്‍പതുമുതല്‍ നാലുവരെ കുറഞ്ഞനിരക്കും സര്‍വീസ് ചാര്‍ജുമാണ് നിര്‍ദേശിക്കുന്നത്. രാത്രിയില്‍ രണ്ടും കൂടും. നിലവില്‍ യൂണിറ്റിന് 18 രൂപ മുതല്‍ 30 രൂപവരെയാണ് കേരളത്തില്‍ ഈടാക്കുന്നത്. കേരളത്തിലെ ഇപ്പോഴത്തെ ശരാശരി വൈദ്യുതി വിതരണച്ചെലവ് കണക്കിലെടുത്താല്‍ ഇത് 10 രൂപമുതല്‍ 27 രൂപവരെയായി കുറയാന്‍ കേന്ദ്രനിര്‍ദേശം ഇടയാക്കും. സര്‍വീസ് ചാര്‍ജിന്റെ പരിധിയാണ് കേന്ദ്രം നിശ്ചയിക്കുക. പരിധിക്കുള്ളില്‍നിന്ന് എത്രവേണമെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.

ഇപ്പോള്‍ ചാര്‍ജിങ് സ്റ്റേഷനുകളില്‍ നിരക്കിനും സര്‍വീസ് ചാര്‍ജിനും പരിധിയില്ല. രാത്രിയും പകലും തുകയില്‍ വ്യത്യാസമില്ല. സംസ്ഥാനത്ത് കെഎസ്. ഇ.ബി.യില്‍നിന്ന് ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് നല്‍കുന്ന നിരക്ക് റെഗുലേറ്ററി കമ്മിഷന്‍ യൂണിറ്റിന് 5.50 ആയി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, ചാര്‍ജിങ് സ്റ്റേഷനുകള്‍ തോന്നുന്ന സര്‍വീസ് ചാര്‍ജും ചേര്‍ത്ത് വാഹന ഉടമകളില്‍നിന്ന് ഈടാക്കുന്നത് വ്യത്യസ്ത നിരക്കാണ്.

Also Read: എടാ മോനേ..! ഫ്രോങ്ക്സിന്‍റെ ഹൃദയത്തിൽ മാറ്റം, ഇനി 35 കിലോമീറ്റർ മൈലേജ്!

2026 മാര്‍ച്ച് 31 വരെയുള്ള നിരക്കുകളാണ് ഇപ്പോള്‍ കേന്ദ്രം നിര്‍ദേശിക്കുന്നത്. ഇത് ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കുമാത്രമാണ് ബാധകം. എന്നാല്‍, സ്വന്തംവീടുകളില്‍ വീടുകളിലെ അതേ നിരക്കില്‍ ചാര്‍ജ് ചെയ്യുന്നത് തുടരാം. ഇ-വാഹന ചാര്‍ജിങ് സ്റ്റേഷനുകളില്‍ വൈകുന്നേരം നാലിനുശേഷം രാവിലെ ഒന്‍പതുവരെ 30 ശതമാനംവരെ അധികനിരക്ക് ഈടാക്കാമെന്ന് കേന്ദ്രനിര്‍ദേശം. ഫാസ്റ്റ് ചാര്‍ജിങ്ങിന് പകല്‍ യൂണിറ്റിന് 11.94 രൂപയും നാലിനുശേഷം 14.05 രൂപയുമാണ് പരമാവധി ഈടാക്കുന്ന സര്‍വീസ് ചാര്‍ജ്.

Top