ഇപി പറയുന്നത് സത്യമെങ്കിൽ ഡി.സി ബുക്സ് ഉടമ അകത്താകും, മറിച്ചാണെങ്കിൽ ഇപി പുറത്താകും

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് ദിവസം ഇപി ജയരാജൻ - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയതും ഇപി ജയരാജനാണ്. അതു കൊണ്ട് തന്നെ ഇപ്പോൾ പുറത്ത് വന്ന വിവാദങ്ങളിലും എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ട്.

ഇപി പറയുന്നത് സത്യമെങ്കിൽ ഡി.സി ബുക്സ് ഉടമ അകത്താകും, മറിച്ചാണെങ്കിൽ ഇപി പുറത്താകും
ഇപി പറയുന്നത് സത്യമെങ്കിൽ ഡി.സി ബുക്സ് ഉടമ അകത്താകും, മറിച്ചാണെങ്കിൽ ഇപി പുറത്താകും

ത്മകഥ വിവാ​ദത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇപി ജയരാജൻ ഡിജിപിക്ക് നൽകിയ പരാതിയിൽ സത്യസന്ധമായ അന്വേഷണം നടക്കണം. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമുള്ള ഇപിയുടെ പരാതിയിൽ കഴമ്പുണ്ടെങ്കിൽ ഉടൻ തന്നെ ഡി.സി ബുക്സ് ഉടമകൾക്കും വാർത്ത പുറത്ത് വിട്ട മാധ്യമങ്ങൾക്കും എതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കണം. ഇനി ഇപി ജയരാജൻ പറയുന്നതാണ് തെറ്റെങ്കിൽ പിന്നെ ഒരു നിമിഷം പോലും സി.പി.എമ്മിൽ അദ്ദേഹം തുടരാൻ പാടില്ല. ഇപിയുടെ ഭാഗത്താണ് തെറ്റ് എന്ന് തെളിഞ്ഞാൽ ആ ക്ഷണം അദ്ദേഹത്തെ പുറത്താക്കാൻ സി.പി.എം തയ്യാറാകണം.

ഇതുപക്ഷത്തെ സ്നേഹിക്കുന്ന സകല ജനവിഭാഗങ്ങളെയും ഞെട്ടിക്കുകയും പ്രതിരോധത്തിലാക്കുകയും ചെയ്ത വാർത്തയാണ് ഒരു പ്രമുഖ മാധ്യമം പുറത്ത് വിട്ടത്. ഇതിൻ്റെ ചുവട് പിടിച്ച് മറ്റു മാധ്യമങ്ങളും സി.പി.എമ്മിനെതിരെ വാർത്തകളുടെ പെരുമഴയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിൻ്റെ അലയൊലി ചേലക്കര ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ അതിന് കേരളത്തിലെ ഇടതുപക്ഷം വലിയ വിലയാണ് നൽകേണ്ടി വരിക.

EP Jayarajan

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് ദിവസം ഇപി ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയതും ഇപി ജയരാജനാണ്. അതു കൊണ്ട് തന്നെ ഇപ്പോൾ പുറത്ത് വന്ന വിവാദങ്ങളിലും എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ട്. ഡി.സി ബുക്സ് പൊതുവെ വിശ്വാസ്വത പുലർത്തുന്ന സ്ഥാപനമായാണ് അറിയപ്പെടുന്നത്. അവർ തെറ്റ് ചെയ്തെന്ന് തെളിഞ്ഞാൽ പിന്നെ കേരളത്തിൽ പ്രവർത്തിക്കണമോ എന്നതും രാഷ്ട്രീയ കേരളം ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.

Also Read: മുനമ്പം വിഷയം: സര്‍ക്കാര്‍ എന്ത് തീരുമാനം എടുത്താലും തല്‍പര കക്ഷികള്‍ വിവാദമാക്കുമെന്ന് ജലീല്‍

“സാങ്കേതികകാരണങ്ങളാൽ ഇപി എഴുതിയ പുസ്തകത്തിൻ്റെ പ്രകാശനം മാറ്റിവെച്ചെന്നും ഉള്ളടക്കം പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുമെന്നുമാണ് ഡി.സി ബുക്സ് വിശദീകരിക്കുന്നത്. ഇപി പൂർണ്ണമായും തള്ളുമ്പോഴും മാധ്യമങ്ങളിൽ വന്ന ആത്മകഥാ ഭാഗം ഡിസി ബുക്സ് നിഷേധിക്കുന്നില്ലന്നതും ശ്രദ്ധേയമാണ്. ടൈറ്റിലിലടക്കം ഡിസി ഉറച്ചുനിൽക്കുന്നതിലും ചില സംശയങ്ങൾ സ്വാഭാവികമായും ഉയരുന്നുണ്ട്.

prakash javadekar

തൻ്റെ ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി ഡി.ജി.പിക്ക് നൽകിയ പരാതിയിൽ‌ പറയുന്നുണ്ട്. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന വാദം നിലനിന്നാൽ തിരഞ്ഞെടുപ്പിൽ ഇടപെട്ട് അട്ടിമറി നടത്താൻ ശ്രമിച്ചതിനും പ്രത്യേക കേസ് എടുക്കേണ്ടതായിവരും.

ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ വിവാദം പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും ഇടതുപക്ഷത്തെ അടിക്കാനുള്ള ഒന്നാംന്തരം ഒരു വടി ആയി മാറിയിട്ടുണ്ട്. ഇപി നൽകിയ പരാതി പോലും തൽക്കാലം വിവാദത്തിൽ നിന്നും തലയൂരാനാണ് എന്ന് സംശയിക്കുന്നവരും ഏറെയാണ്. എന്നാൽ, പാർട്ടി നേതൃത്വത്തിൻ്റെ ഇടപെടലോടെ ഡി.ജി.പിക്ക് പരാതി നൽകാൻ ഇപി നിർബന്ധിതനായ സ്ഥിതിക്ക് ഇനി എന്തായാലും യാഥാർത്ഥ്യം പുറത്ത് വരിക തന്നെ ചെയ്യും.

CPIM

ഇതുപക്ഷ കൺവീനർ സ്ഥാനത്തു നിന്നും മാറ്റിയതിലെ തൻ്റെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ഇപിയുടെ ആത്മകഥയുടെ ഭാഗങ്ങളിലെ ഒരു വിമർശനം. രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്നതാണ് അടുത്ത വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്ന പരാമർശവും ഇതിലുണ്ട്. ഇക്കാര്യങ്ങൾ ഇപി പറഞ്ഞതാണെങ്കിൽ അതിന് ഒന്നാംന്തരം മറുപടിയും പിന്നാലെ വരും. മേൽപറഞ്ഞ ഒരു വിമർശനവും ഉന്നയിക്കാനുള്ള ധാർമിക അവകാശം ഇപി ജയരാജനില്ല. അതിന് എണ്ണി എണ്ണി പറയാനും നിരവധി കാര്യങ്ങളുണ്ട്. ഇപ്പോഴത്തെ വിവാദത്തിന് പിന്നലെ യഥാർത്ഥ വസ്തുത പുറത്ത് വന്ന ശേഷം, അക്കാര്യത്തിലുള്ള മറുപടിയും തീർച്ചയായും പിറകെ വരും.

ചൊവ്വാഴ്ച രാത്രി തന്നെ ഡിസി ബുക്സ് അവരുടെ പേജിൽ ഇപിയുടെ ആത്മകഥ വരുന്ന കാര്യം പരസ്യപ്പെടുത്തിയിരുന്നു. “കട്ടൻ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിൻ്റെ ജീവിതം” എന്ന പുസ്തകത്തിൻ്റെ മുഖ ചിത്രം വരെ അവർ നൽകുകയുണ്ടായി. ഇപിയെ ടാഗ് ചെയ്തായിരുന്നു ഈ അറിയിപ്പ് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. താൻ എഴുതിയത് പൂർത്തി ആയില്ലന്നും ആർക്കും നൽകിയിട്ടില്ലന്നും പറയുന്ന ഇപിക്ക് ഡി.സി ബുക്സിൻ്റെ ഈ അറിയിപ്പ് വന്നപ്പോൾ തന്നെ നടപടി സ്വീകരിക്കാമായിരുന്നു.

Also Read: ‘ഇന്ദിരാ ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് മടങ്ങിവന്നാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ല’; അമിത് ഷാ

തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് അറിയുന്ന ഇപി എന്തു കൊണ്ട് ആ വഴി നേരത്തെ സ്വീകരിച്ചില്ല എന്നതിന് മറുപടി പറഞ്ഞേ പറ്റൂ അങ്ങനെ അദ്ദേഹം ചെയ്തിരുന്നെങ്കിൽ ഈ വിവാദം തന്നെ ഉണ്ടാകുമായിരുന്നില്ല. അത് ഇപി ചെയ്യാതിരുന്നതു കൊണ്ടു മാത്രമാണ് ബുധനാഴ്ച രാവിലെ പുസ്തകത്തിലെ വിശദാംശങ്ങൾ ഒരു ബോംബായി പുറത്തേക്ക് വന്ന് പൊട്ടിയിരിക്കുന്നത്. പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപെങ്കിലും, ഇതിലെ യാഥാർത്ഥ്യം പുറത്ത് വരണം. അതിനാവശ്യമായ നടപടി സർക്കാറും സി.പി.എം നേതൃത്വവും സ്വീകരിക്കേണ്ടതും അനിവാര്യമാണ്. ആത്മകഥാ വിവാദത്തിലെ യാഥാർത്ഥ്യം പൊതു സമൂഹത്തിന് ബോധ്യപ്പെടുന്നതിന് മുൻപ് പാലക്കാട്ടെ പ്രചരണത്തിന് ഇപി ജയരാജനെ ഇറക്കിയാൽ അത് ആരുടെ ബുദ്ധിയായാലും തിരിച്ചടിക്കാനാണ് സാധ്യത.


Express View

വീഡിയോ കാണാം

Top