CMDRF

ഫാറ്റി ലിവർ മാറ്റിയാലോ ; കുടിക്കൂ ഈ പാനീയങ്ങൾ

കരൾ രോഗങ്ങളും തടയുന്നതിന് സഹായിക്കുന്ന ഈ മൂന്ന് പാനീയങ്ങൾ ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ സഹായിക്കും.

ഫാറ്റി ലിവർ മാറ്റിയാലോ ; കുടിക്കൂ ഈ പാനീയങ്ങൾ
ഫാറ്റി ലിവർ മാറ്റിയാലോ ; കുടിക്കൂ ഈ പാനീയങ്ങൾ

മ്മുടെയിടയിൽ പലരും ഫാറ്റി ലിവർ പ്രശ്നങ്ങളുമായി വളരെ ആവലാതിപ്പെടാറുണ്ട് അല്ലെ.. ഫാറ്റി ലിവറും മറ്റു കരൾ രോഗങ്ങളും തടയുന്നതിന് സഹായിക്കുന്ന ഈ മൂന്ന് പാനീയങ്ങൾ ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ സഹായിക്കും. പോഷകാഹാര വിദഗ്ദ്ധ പൂജ പാൽരിവാലയുടെ വിശദീകരണം നോക്കാം.

ബീറ്റ്റൂട്ട് ജ്യൂസ്‌

BEETROOT JUICE

ബീറ്റ്റൂട്ട് ജ്യൂസിൽ ബീറ്റൈൻ അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നു.

Also Read: ഗ്രാമ്പൂ ചായ ഡയറ്റിൽ ഉൾപ്പെടുത്തൂ ,ആരോഗ്യ പ്രശ്നങ്ങളെ തടയാം

കാപ്പി

COFFEE

കാപ്പി പതിവായി കുടിക്കുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഗ്രീൻ ടീ

GREEN TEA

കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരളിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന ഘടകമായ കാറ്റെച്ചിൻ ഗ്രീൻ ടീയിൽ
അടങ്ങിയിട്ടുണ്ട്.

Also Read: ഇവ അമിതമായി വേവിക്കാറുണ്ടോ, ക്യാൻസർ വരാൻ സാധ്യതയുണ്ട്!

കരളിന്റെ ആരോഗ്യത്തിന് ദിവസവും ഒരു കപ്പ് കാപ്പിയും, രണ്ടോ മൂന്നോ കപ്പ് ഗ്രീൻ ടീ, ഒരു കപ്പ് ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ കഴിക്കുന്നത് നല്ലതാണ് എന്നാണ് പൂജ പാൽരിവാല പറയുന്നത്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധനെന്റെയോ ന്യൂട്രീഷനെസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Top