CMDRF

ഓട്ടോമേറ്റഡ് ടെസ്റ്റിങ് ; സംസ്ഥാനം നൽകിയില്ലെങ്കിൽ കേന്ദ്രം അനുമതി നല്‍കും

സോഫ്റ്റ്​വെയർ വഴിയാണ് ഉപരിതല ഗതാഗതമന്ത്രാലയം ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്

ഓട്ടോമേറ്റഡ് ടെസ്റ്റിങ് ; സംസ്ഥാനം നൽകിയില്ലെങ്കിൽ കേന്ദ്രം അനുമതി നല്‍കും
ഓട്ടോമേറ്റഡ് ടെസ്റ്റിങ് ; സംസ്ഥാനം നൽകിയില്ലെങ്കിൽ കേന്ദ്രം അനുമതി നല്‍കും

ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്റര്‍ അഥവ യന്ത്രവത്കൃത വാഹനപരിശോധനാ കേന്ദ്രങ്ങള്‍ക്ക് സംസ്ഥാനം അനുമതി നല്‍കിയില്ലെങ്കില്‍ കേന്ദ്രം അനുമതി നല്‍കും. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തി ഉപരിതല ഗതാഗതമന്ത്രാലയത്തിന് വന്‍കിട കമ്പനികള്‍ക്ക് അനുമതി നല്‍കാനാണ് നീക്കം.

ഇതിനായി കേന്ദ്ര മോട്ടോര്‍വാഹനനിയമം ഭേദഗതിചെയ്യും. 2022-ല്‍ പ്രഖ്യാപിച്ച പദ്ധതി വൈകുന്നതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നത്.. 2024 ഒക്ടോബര്‍മുതല്‍ ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ആറുമാസത്തെ സാവകാശംകൂടി അനുവദിച്ചിട്ടുണ്ട്.

Also Read: വീഡിയോയും ശബ്ദവും നിര്‍മിക്കുന്ന മൂവിജെന്‍ എഐ അവതരിപ്പിച്ചു

സോഫ്റ്റ്​വെയർ വഴിയാണ് ഉപരിതല ഗതാഗതമന്ത്രാലയം ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. സംസ്ഥാനം നടപടി എടുത്തില്ലെങ്കില്‍ അപേക്ഷകര്‍ക്ക് കേന്ദ്രത്തെ സമീപിക്കാനാകും. കേന്ദ്ര ഇടപെടല്‍ ഉറപ്പായതോടെ 19 ടെസ്റ്റിങ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപടി തുടങ്ങി. ഒപ്പം മോട്ടോര്‍വാഹനവകുപ്പിന്റെ പ്രവര്‍ത്തനരഹിതമായ ഒന്‍പത് ടെസ്റ്റിങ് സെന്ററുകള്‍ നവീകരിക്കും.

Top