കണ്ണൂര്‍: കെ കെ ശൈലജയ്ക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് കെ സുധാകരന്‍. അത്തരത്തില്‍ ഒരു നടപടി ഉണ്ടായോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിലെത്തി വോട്ട് സംവിധാനം സിപിഐഎം ദുരുപയോഗം ചെയ്യുകയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. കള്ളവോട്ട് ശീലമാക്കിയ പാര്‍ട്ടിയാണ് സിപിഐഎം. സംഭവത്തില്‍ യുഡിഎഫ് പരാതി നല്‍കും. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി സ്വാഗതം ചെയ്യുന്നുവെന്നും സുധാകരന്‍ പറഞ്ഞു. തുടര്‍ വോട്ടെടുപ്പിലും കള്ള വോട്ട് സാധ്യതയുണ്ട്. പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സുധാകരന്‍ വ്യക്തമാക്കി.