ട്രംപ് അധികാരത്തില്‍ എത്തിയാല്‍ ബൈഡനും കുടുംബവും നേരിടേണ്ടി വരിക കടുത്ത നടപടികള്‍; മുന്നറിയിപ്പുമായി ട്രംപ്

ട്രംപ് അധികാരത്തില്‍ എത്തിയാല്‍ ബൈഡനും കുടുംബവും നേരിടേണ്ടി വരിക കടുത്ത നടപടികള്‍; മുന്നറിയിപ്പുമായി ട്രംപ്
ട്രംപ് അധികാരത്തില്‍ എത്തിയാല്‍ ബൈഡനും കുടുംബവും നേരിടേണ്ടി വരിക കടുത്ത നടപടികള്‍; മുന്നറിയിപ്പുമായി ട്രംപ്

മേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡനെതിരെ ഫെഡറല്‍ അന്വേഷണങ്ങളും പ്രോസിക്യൂഷനും ട്രംപ് നടത്തുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ട്രംപ് നേരിടുന്ന അന്വേഷണങ്ങളും തുടര്‍നടപടികളുമെല്ലാം ജോ ബൈഡനെതിരെയും ഉണ്ടാവുമെന്നാണ് ട്രംപിന്റെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ‘ബൈഡന്റെ നീതിന്യായ വകുപ്പില്‍ നിന്ന് നിങ്ങള്‍ കണ്ടതെല്ലാം ട്രംപില്‍ നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.’ എന്നായിരുന്നു ട്രംപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുടെ പ്രതികരണം.

ട്രംപിനെതിരായ നിലവിലെ ഫെഡറല്‍ ആരോപണങ്ങള്‍ ബൈഡനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഒരു മാതൃകയാണെന്ന് ‘ട്രംപ് അനുകൂലി’ അഭിപ്രായപ്പെട്ടതായും ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു. 44 ക്രിമിനല്‍ കുറ്റാരോപണങ്ങളും, രഹസ്യവിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് 40 ഉം 2020 ലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് നാല് കേസുകളും ട്രംപിനെതിരെ നിലനില്‍ക്കുന്നുണ്ട്.ഫെഡറല്‍ ആരോപണങ്ങള്‍ നിരസിക്കാനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ നിരപരാധിയായി പ്രഖ്യാപിക്കാനോ ട്രംപിന് കഴിയുമെങ്കിലും അമേരിക്കന്‍ സ്റ്റേറ്റുകളില്‍ നിലനില്‍ക്കുന്ന ആരോപണങ്ങളില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകേണ്ടി വരും.

നേരത്തെ ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ ഉള്‍പ്പെട്ട അഴിമതിയുടെ പേരില്‍ ബൈഡനെ ഇംപീച്ച് ചെയ്യാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല.ബൈഡന് അഴിമതിയില്‍ പങ്കുണ്ടെന്നും ട്രംപിന്റെ നീതിന്യായ വകുപ്പ് നടപടിയെടുക്കണമെന്നും ട്രംപ് അനുകൂലിയും അഭിഭാഷകനുമായ മൈക്ക് ഡേവിഡ് ആവശ്യപ്പെട്ടു. അതേസമയം ട്രംപിന്റെയും അനുകൂലികളുടെയും നടപടികളെ ട്രംപിന്റെ രണ്ടാമത്തെ ഇംപീച്ച്‌മെന്റില്‍ മാനേജരായി സേവനമനുഷ്ഠിച്ച മേരിലാന്‍ഡില്‍ നിന്നുള്ള ഡെമോക്രാറ്റ് നേതാവ് ജാമി റാസ്‌കിന്‍ വിമര്‍ശിച്ചു.
‘ഡൊണാള്‍ഡ് ട്രംപിന്റെ ക്രിമിനല്‍ പ്രതികാര പ്രചാരണം അവര്‍ പ്രാപ്തമാക്കാന്‍ പോകുന്നുവെന്ന് പറയുമ്പോള്‍, റിപ്പബ്ലിക്കന്‍മാര്‍ ഇതിനെ ഒരു പ്രഹസനത്തില്‍ നിന്ന് ദുരന്തത്തിലേക്ക് കൊണ്ടുപോകുന്നു.’ എന്നായിരുന്നു ജാമി റാസ്‌കിന്റെ പ്രതികരണം.

Top