‘ട്രംപ് തിരിച്ചെത്തിയാൽ അപകടത്തിലാവുന്നത് സ്ത്രീസുരക്ഷ: മിഷേൽ ഒബാമ

ശനിയാഴ്ച മിഷിഗണിൽ നടന്ന ഒരു റാലിയിൽ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റാകാനുള്ള കമലാ ഹാരിസി​ന്‍റെ ശ്രമത്തെ പിന്തുണക്കാൻ പുരുഷന്മാരെ മിഷേൽ വെല്ലുവിളിച്ചു.

‘ട്രംപ് തിരിച്ചെത്തിയാൽ അപകടത്തിലാവുന്നത് സ്ത്രീസുരക്ഷ: മിഷേൽ ഒബാമ
‘ട്രംപ് തിരിച്ചെത്തിയാൽ അപകടത്തിലാവുന്നത് സ്ത്രീസുരക്ഷ: മിഷേൽ ഒബാമ

വാഷിംങ്ടൺ: ഇത്തവണ ഇലക്ഷന് നിന്ന് ജയിച്ച് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയാൽ സ്ത്രീകളുടെ ജീവൻ അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകി മിഷേൽ ഒബാമ. ശനിയാഴ്ച മിഷിഗണിൽ നടന്ന ഒരു റാലിയിൽ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റാകാനുള്ള കമലാ ഹാരിസി​ന്‍റെ ശ്രമത്തെ പിന്തുണക്കാൻ പുരുഷന്മാരെ മിഷേൽ വെല്ലുവിളിച്ചു. ഗർഭച്ഛിദ്രാവകാശങ്ങൾക്കെതിരായ ആക്രമണത്തെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ അപകടകരമായ പ്രവണതകൾക്ക് കാരണമാകുന്നുവെന്ന് ​ മുൻ പ്രഥമ വനിത വിശേഷിപ്പിച്ചു.

ജനങ്ങളോട് താന്‍ ആവശ്യപ്പെടുന്നത് സ്ത്രീകളുടെ ജീവിതത്തെ ഗൗരവകരമായി കാണാന്‍ ആണെന്നും അവർ പറഞ്ഞു. കമലയെ പിന്തുണച്ചുകൊണ്ട് ആവേശഭരിതമായിരുന്നു അവരുടെ വാക്കുകൾ. ‘എല്ലാ കാര്യത്തിലും തയ്യാറാണെന്ന് അവർ തെളിയിച്ചു. യഥാർത്ഥ ചോദ്യം ഒരു രാജ്യം എന്ന നിലയിൽ ഈ നിമിഷത്തിന് നമ്മൾ തയ്യാറാണോ? എന്നും കമലയെ പരാമർശിച്ച് അവർ പറഞ്ഞു.

Also Read: ‘ആ തെറ്റ് ഇറാൻ ചെയ്യില്ലെന്ന് കരുതുന്നു’ : ഇസ്രായേൽ ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി യുഎസ്

ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെഷനില്‍ സംസാരിച്ചതിന് ശേഷം മിഷേല്‍ ഒബാമ പ്രചാരണത്തി​ന്‍റെ ഭാഗമാകുന്നത് കമലാ ഹാരിസി​ന്‍റെ പ്രചാരണ റാലിയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top