അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടന്നാൽ ഇനി വലിയ ശിക്ഷ

10,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. ഇത്തരം നിയമ ലംഘനങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ പിഴ 5000 ദിർ‍ഹമാണ്.

അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടന്നാൽ ഇനി വലിയ ശിക്ഷ
അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടന്നാൽ ഇനി വലിയ ശിക്ഷ

അബുദാബി: നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി യുഎഇ. അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡുകൾ മുറിച്ചു കടന്നാൽ 10,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. ഇത്തരം നിയമ ലംഘനങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ പിഴ 5000 ദിർ‍ഹമാണ്. ജയിൽ ശിക്ഷയും പിഴയും ഒരുമിച്ചോ ഏതെങ്കിലും ഒന്നു മാത്രമായോ ലഭിക്കാനും ഇടയുണ്ടെന്ന് അധികൃതർ വിശദീകരിച്ചു.

Also Read: ക​ൺ​വേ​ർ​ഷ​ൻ സ്റ്റേ​ഷ​നി​ല്‍ തീ​പി​ടി​ത്തം

നമ്മൾ ചെയ്യുന്ന കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ചാകും ഇനി ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ തീരുമാനം. 80 കിലോ മീറ്ററോ അതിലധികമോ വേ​ഗതയുള്ള റോഡുകൾ മുറിച്ചു കടക്കാൻ ശ്രമിക്കുന്നവർക്കാണ് ഇത്തരത്തിൽ ഉയർന്ന പിഴയും ശിക്ഷയും ലഭിക്കുക. ജയിൽ ശിക്ഷ ഏറ്റവും കുറഞ്ഞത് മൂന്നു മാസമായിരിക്കും എന്നും അധികൃതർ വിശദീകരിച്ചു. അടുത്ത വർഷം മാർച്ച് 29 മുതൽ തീരുമാനം നടപ്പാക്കുമെന്നാണ് ലഭിക്കുന്ന അറിയിപ്പ്.

Top