CMDRF

സൂക്ഷിച്ചില്ലെങ്കില്‍, ദുഃഖിക്കേണ്ടി വരും!

സൂക്ഷിച്ചില്ലെങ്കില്‍, ദുഃഖിക്കേണ്ടി വരും!
സൂക്ഷിച്ചില്ലെങ്കില്‍, ദുഃഖിക്കേണ്ടി വരും!

ലവിധ ഭക്ഷണ, പാനീയ വിഭവങ്ങള്‍കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണ് നമ്മുടെ നാട്. പുറം നാടുകളില്‍ നിന്നും മറ്റും പ്രചോദനം ഉള്‍ക്കൊണ്ട് ഒട്ടനവധി രുചികളാണ് നമ്മെ തേടി എത്തുന്നത്. ഭക്ഷണത്തോടും, അതിലുപരി ഭക്ഷ്യവസ്തുക്കളുടെ രൂപത്തോടും, നിറത്തോടും, മണത്തോടുമെല്ലാം മലയാളികള്‍ക്കുള്ള ആകര്‍ഷണമാണ് ഇതിന്റെയെല്ലാം ഉള്ളടക്കം. പക്ഷെ പലവിധ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ആരോഗ്യ കാര്യം കൂടി ശ്രെദ്ധിക്കുന്നത് നന്നായിരിക്കും. ഭക്ഷ്യ വസ്തുക്കളുടെ മറവില്‍ നടക്കുന്ന തട്ടിപ്പുകളും നിരവധിയാണ്. നിലവാരം കുറഞ്ഞതും, പഴകിയതും, മനുഷ്യ ശരീരത്തിന് യോജിക്കാത്ത ചേരുവകള്‍ ചേര്‍ത്തതുമായ ഭക്ഷണം വില്‍ക്കുന്നയിടങ്ങള്‍ ഇന്ന് സുപരിചിതമാണ്. എന്നാല്‍ ഇത്തരക്കാരെ തിരിച്ചറിയുക എന്നത് അത്ര എളുപ്പവുമല്ല.

നമ്മുടെ ദൈനംദിന ജീവിതത്തെ ഏറെ സ്വാധീനിക്കുന്നവരാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍. അവര്‍ നിര്‍ദ്ദേശിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളും,മറ്റു ഉല്‍പ്പന്നങ്ങളും കണ്ണും പൂട്ടി വാങ്ങിച്ച് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത്തരം സാധനങ്ങളില്‍ മുക്കാല്‍ ഭാഗവും കേവലം പണം വാങ്ങിയുള്ള പ്രമോഷനുകള്‍ മാത്രമാണെന്നറിഞ്ഞിട്ടും ആളുകള്‍ വേണ്ടത്ര വകവെക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. എന്തിനേറെ പറയുന്നു, ഒരു ചായ കുടിക്കാന്‍ പോകണമെങ്കില്‍ പോലും സോഷ്യല്‍ മീഡിയയില്‍ പരതിയതിന് ശേഷം മാത്രമേ പോകു എന്നുവരെയായി കാര്യങ്ങളുടെ കിടപ്പ്…

പക്ഷെ യഥാര്‍ത്ഥത്തില്‍ ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള തരം താണ പ്രവര്‍ത്തികളാണ് ഇത്തരക്കാര്‍ നടത്തുന്നത്. പണം മാത്രം മുന്നില്‍കണ്ട് കച്ചവട മനോഭാവത്തോടെ മാത്രമാണ് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ അത്തരം വീഡിയോകള്‍ പുറത്തുവിടുന്നത്. ആ സത്യം മനസ്സിലാക്കാത്തതാണോ അതോ അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്നതാണോ എന്നത് ഇനിയും വ്യക്തമല്ല.

REPORT: NANDHANA

Top