കറുവപ്പട്ട ഇട്ട ചായ കുടിക്കുന്നവരാവും നമ്മളിൽ പലരും അല്ലെ.. ചായക്ക് ഒരു പ്രേത്യേക രുചി തരുന്ന ഈ ചായയിൽ വേറെയും ആരോഗ്യഗുണങ്ങൾ ഉണ്ട്. കറുവപ്പട്ടാ ചായയുടെ 7 ഗുണങ്ങളെ പറ്റി അറിഞ്ഞാലോ?
മെറ്റബോളിസം
ഉപാപചയ പ്രവർത്തനം അഥവാ ഇത് നമ്മുടെ ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുകയും അത് വഴി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ദഹനം
ദഹനത്തിന് വളരെ നല്ലതാണ് കറുവപ്പട്ട ഇട്ട ചായ, ഗ്യാസ് മൂലമുള്ള വയർ വീർക്കൽ, ദഹനക്കേട് എന്നിവയും അകറ്റാൻ ഇത് നമ്മെ സഹായിക്കും.
ബ്ലഡ് ഷുഗർ
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിർത്താൻ ഇത് നമ്മെ സഹായിക്കുന്നു. പ്രമേഹം ഉള്ളവർക്ക് വളരെ നല്ലതാണ് ഈ ചായ.
ആന്റിഇൻഫ്ളമേറ്ററി ഗുണം
കറുവപ്പട്ടയിലുള്ള ആന്റി ഓക്സിഡന്റുകൾക്ക് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുമുണ്ട്‌ഇവ ശരീരത്തിന്റെ വീക്കം കുറക്കാൻ സഹായിക്കുന്നു.
പ്രതിരോധ ശേഷി
ആന്റി മൈക്രോബിയൽ ഗുണങ്ങളുള്ള കറുവപ്പട്ട നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഇത് ശക്തിപ്പെടുത്തുന്നു. ഇതിലൂടെ അണുബാധക്കെതിരെ പൊരുതാൻ സഹായിക്കും.
തലച്ചോറിന്റെ പ്രവർത്തനം
തലച്ചോറിന്റെ പ്രവർത്തനത്തെ ശക്ഷ്ടിപ്പെടുത്താൻ ഇവ നമ്മെ സഹായിക്കുന്നു, ഒപ്പം ഓർമ്മശക്തി, ഏകാഗ്രത എന്നിവയും വർധിപ്പിക്കുന്നു.
ഹൃദയാരോഗ്യം
കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കുന്ന ഇവ നമ്മുടെ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.
ശ്രദ്ധിക്കു; ആരോഗ്യ വിദഗ്ദ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രമെ ആഹാര ക്രമത്തിൽ മാറ്റം വരുത്തുവാൻ പാടുള്ളു