ഇവ കഴിച്ചാല്‍; സ്‌ട്രെസ് കുറയ്ക്കാം

ഇവ കഴിച്ചാല്‍; സ്‌ട്രെസ് കുറയ്ക്കാം
ഇവ കഴിച്ചാല്‍; സ്‌ട്രെസ് കുറയ്ക്കാം

മ്മര്‍ദ്ദം മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കാം. സ്‌ട്രെസ് ലെവല്‍ കുറയ്ക്കുന്നതിന് ഭക്ഷണങ്ങള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്‌ലേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ സെറോടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും.

ബ്ലൂബെറി

ബ്ലൂബെറി ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ സി, ശരീരത്തിലെ വീക്കവും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദവും കുറയ്ക്കുന്നതിലൂടെ സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായിക്കും.

അവാക്കാഡോ

അവാക്കാഡോയില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. സലാഡുകള്‍, സാന്‍ഡ്വിച്ചുകള്‍, സ്മൂത്തികള്‍ എന്നിവയില്‍ അവോക്കാഡോ ചേര്‍ത്ത് കഴിക്കാം.

സാല്‍മണ്‍

സാല്‍മണ്‍ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൂടുതലാണ്. ഇത് കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു.

ചീര

ചീരയില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. പോഷക സമ്പുഷ്ടമായ ചീര സലാഡുകള്‍, ഓംലെറ്റുകള്‍, സൂപ്പ് , സ്മൂത്തികള്‍ എന്നിവയില്‍ ഉള്‍പ്പെടുത്തുക.

നട്‌സ്

ബദാം, വാല്‍നട്ട്, പിസ്ത എന്നിവ ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.

ഓട്‌സ്

ഓട്സ് തലച്ചോറിലെ സെറോടോണിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും പിരിമുറുക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഓട്സില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ എല്‍-തിയനൈന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സമ്മര്‍ദ്ദം കുറയ്ക്കാനും ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Top