മുഖ സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്തവരാണ് നമ്മൾ. ആ സൗന്ദര്യം സംരക്ഷിക്കാൻ ഇനി മുതൽ മുഖത്ത് പതിവായി റോസ് വാട്ടർ പുരട്ടിയാലോ? അറിയാം മാറ്റങ്ങൾ.
മുഖത്തെ പാടുകളെ അകറ്റും
റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും.
സുഷിരങ്ങളിലെ അഴുക്കിനെ നീക്കം ചെയ്യും
നമ്മുടെ ചർമ്മത്തിലെ സുഷിരങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കിനെ നീക്കം ചെയ്യാൻ റോസ് വാട്ടർ ഉപയോഗിക്കാം. ഇതിനായി രാത്രി മുഖം വൃത്തിയായി കഴുകിയശേഷം റോസ് വാട്ടർ പുരട്ടാം.
മുഖക്കുരു തടയാൻ
പല പ്രായത്തിലുള്ളവരും നേരിടുന്ന പ്രധാന പ്രശ്നമാണ് മുഖക്കുരു. ഈ മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകൾ അകറ്റാനും റോസ് വാട്ടർ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുഖം തുടച്ചെടുക്കാം.
Also Read: ആർത്തവ സമയത്ത് പൈനാപ്പിൾ കഴിക്കുന്നതിന്റെ ഗുണങ്ങൾ
എണ്ണമയം അകറ്റാൻ
നമ്മുടെ ത്വക്കിന്റെ പിഎച്ച് ബാലൻസ് നിലനിർത്താനും മുഖത്തെ എണ്ണമയം നിയന്ത്രിക്കാനും റോസ് വാട്ടർ നമ്മെ സഹായിക്കും.
ചുളിവുകളെ അകറ്റാൻ
ചർമ്മത്തിൽ ഉണ്ടാകുന്ന വരകളും ചുളിവുകളും ഒരു പരിധിവരെ തടയാനും റോസ് വാട്ടർ പതിവായി മുഖത്ത് പുരട്ടാം.
കണ്ണിനു ചുറ്റുമുള്ള കറുപ്പ്
പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം, അത് അകറ്റാനും റോസ് വാട്ടർ ഉപയോഗിക്കാം. ഇതിനായി തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കി കണ്ണിനു മുകളിൽ അൽപനേരം വയ്ക്കുക.
Also Read: കൊതിയൂറും കൊഞ്ച് പെപ്പര്‍ ഫ്രൈ
ശ്രദ്ധിക്കുക: ഒരു ഡോക്ടറെ കൺസൾട്ട് ചെയ്തതിനുശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങൾ നടത്തുന്നതാണ് എപ്പോഴും നല്ലത്.