ഇങ്ങനെ ഒരുങ്ങിയാല്‍ ഓഫീസിലെ സ്റ്റാര്‍ നിങ്ങളാകും

ഇങ്ങനെ ഒരുങ്ങിയാല്‍ ഓഫീസിലെ സ്റ്റാര്‍ നിങ്ങളാകും
ഇങ്ങനെ ഒരുങ്ങിയാല്‍ ഓഫീസിലെ സ്റ്റാര്‍ നിങ്ങളാകും

മ്മള്‍ എങ്ങിനെ നടക്കുന്നു എന്നതിനനുസരിച്ചാണ് നമ്മളുടെ ലുക്കും വരുന്നത്. അതിനാല്‍, ഓഫീസില്‍ പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നാളെ നിങ്ങള്‍ക്കും സ്റ്റാറാകാം. ഓഫീസില്‍ ഒന്ന് ഷൈന്‍ ചെയ്ത് നടക്കാന്‍ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. അതില്‍ സത്രീകള്‍ മാത്രമല്ല, പുരുഷന്മാരും പെടും. എങ്ങിനെ തന്റെ സ്റ്റൈല്‍ കൊണ്ട് സ്റ്റാറാകാം എന്ന് ആഗ്രഹിച്ച് നടക്കുന്നവര്‍ക്കിതാ കിടിലന്‍ ടിപ്സ്.
ലുക്ക് നമ്മള്‍ സ്വയം ഉണ്ടാക്കുന്നതാണ്. നമ്മള്‍ എങ്ങിനെ നടക്കുന്നു. അല്ലെങ്കില്‍ നമ്മള്‍ എന്തെല്ലാം സാധനങ്ങള്‍ ഏതെല്ലാം രീതിയില്‍ സ്റ്റൈലാക്കി മാറ്റുന്നു എന്നതിനനുസരിച്ചാണ് സത്യത്തില്‍ നമ്മള്‍ക്ക് ലുക്ക് ലഭിക്കുന്നത്. ലുക്ക് ലഭിക്കുന്നതില്‍ നിരവധി ഘടകങ്ങളുണ്ട്. പലരും ചര്‍മ്മത്തിന്റെ നിറമാണ് ലുക്ക് എന്ന് കരുതുന്നവരുണ്ട്. തികച്ചും തെറ്റാണ്. നിറത്തിലല്ല, മറിച്ച് നമ്മള്‍ എങ്ങിനെ നടക്കുന്നു എന്നതിനനുസരിച്ചാണ് ലുക്ക് വരുന്നത്. നമ്മള്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ കോമ്പിനേഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. നമ്മള്‍ രണ്ട് നിറങ്ങളെ എങ്ങിനെ ചേര്‍ക്കുന്നു, അല്ലെങ്കില്‍ എങ്ങിനെ സ്‌റ്റൈല്‍ ചെയ്യുന്നു എന്നത് ഒരു പ്രധാനപ്പെട്ട ഘടകമാണ്. ഉദാഹരണത്തിന് നല്ല വൈറ്റ് ടോപ്പിന്, അല്ലെങ്കില്‍ ഷര്‍ട്ടിന് ബ്ലൂ കളര്‍ ജീന്‍സ് ധരിക്കുന്നത് നല്ലൊരു കോമ്പിനേഷനാണ്. അതുപോലെ ഏത് ടൈപ്പ് ജീന്‍സ് തിരഞ്ഞെടുക്കുന്നു എന്നതും പ്രധാനപ്പെട്ടതാണ്. ഇതെല്ലാം ശ്രദ്ധിച്ച് നിങ്ങള്‍ക്ക് നിറങ്ങള്‍കൊണ്ട് അമ്മാനമാടാന്‍ സാധിച്ചാല്‍ നിങ്ങള്‍ക്ക് വസ്ത്രങ്ങളില്‍ തന്നെ നല്ലൊരു സ്‌റ്റൈല്‍ തീര്‍ക്കാന്‍ സാധിക്കുന്നതാണ്.

ചിലര്‍ കുറേ വസ്ത്രങ്ങള്‍ വാങ്ങിച്ച് കൂട്ടും. എന്നാല്‍, അവയ്ക്ക് അധികം ക്വാളിറ്റി ഉണ്ടായിരിക്കുകയില്ല. അതിനാല്‍ തന്നെ, നിറം മങ്ങാനും വേഗത്തില്‍ കീറി പോകാനും അതുപോലെ, മെറ്റീരിയലില്‍ നിന്നും നൂല് പൊന്തുന്നതിനും ഇത് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ ഇത് പഴയ വസ്ത്രങ്ങള്‍ ധരിക്കുന്ന ലുക്കാണ് നിങ്ങള്‍ക്ക് നല്‍കുക. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ലുക്കനെ തന്നെ ബാധിക്കാം. അതിനാല്‍ എല്ലായ്പ്പോഴും നല്ല ക്വാളിറ്റി ഉള്ള വസ്ത്രങ്ങള്‍ തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ചിലപ്പോള്‍ സാധാ അധികം പൈസ ഇല്ലാത്ത തുണികള്‍ പോലും നല്ലരീതിയില്‍ വൃത്തിയില്‍ ഡിസൈന്‍ ചെയ്ത് തൈപ്പിച്ചെടുത്താല്‍ അതിന് നല്ല വിലകൂടിയ വസ്ത്രങ്ങളുടെ ലുക്ക് ലഭിക്കും. അതിനാല്‍ നിങ്ങള്‍ തന്നെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് എടുക്കുന്നത് വളരെ നല്ലതാണ്. ഇത് വസ്ത്രങ്ങള്‍ വാങ്ങാനുള്ള ചിലവ് കുറയ്ക്കും ഒപ്പം നല്ല ലുക്കുള്ള വസ്ത്രങ്ങള്‍ ലഭിക്കാനും ഇത് സഹായിക്കും. നിങ്ങള്‍ ഓരോ വസ്ത്രത്തിന്റെ കൂടെ ഏത് ടൈപ്പ് ചെരിപ്പ് ധരിക്കുന്നു എന്നതും സ്റ്റൈലാക്കുന്ന ചില കാര്യങ്ങളാണ്. ചില ചെരിപ്പ് ചില വസ്ത്രങ്ങളുടെ കൂടെ ചേരില്ല. അതുപോലെ തന്നെ ചെരുപ്പിന്റെ നിറത്തിലും കുറച്ച് കാര്യങ്ങളുണ്ട്. നിങ്ങളുടെ വസ്ത്രത്തിന് ചേരുന്ന വിധത്തിലുള്ള നിറവും പാറ്റേണും ഡിസൈനും ഉള്ള ചെരിപ്പ് നോക്കി വാങ്ങിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യം തന്നെ. ഇതും നിങ്ങളെ സ്റ്റൈലാക്കും. നിങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ നോക്കി വേണം ഓര്‍ണമെന്റ്സ് തിരഞ്ഞെടുക്കാം. അതുപോലെ തന്നെ വാച്ച് തിരഞ്ഞെടുക്കുമ്പോഴും അതുപോലെ തന്നെ വസ്ത്രത്തിന് ചേരുന്ന വിധത്തിലുള്ള വാച്ച് ധരിക്കാന്‍ ശ്രദ്ധിക്കാം. അതുപോലെ അമിതമായി ഗോള്‍ഡ് ഓര്‍ണമെന്റ്സ് ധരിക്കുന്നതും കുറയ്ക്കാം. ലൈറ്റ് വേയ്റ്റ് ആയിട്ടുള്ള ഓര്‍ണമെന്റ്സ് ധരിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ ഹെയര്‍ സ്റ്റൈലിലും കുറച്ച് മാറ്റങ്ങള്‍ വരുത്തുന്നതും നല്ലതായിരിക്കും.

Top