CMDRF

കണ്ടാൽ അവനൊരടാറ്; അടാർ ഗാനവുമായി ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്

ഷാജി കൈലാസ്- ആനി ദമ്പതികളുടെ മകന്‍ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തിൽ എത്തുന്നു

കണ്ടാൽ അവനൊരടാറ്; അടാർ ഗാനവുമായി ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്
കണ്ടാൽ അവനൊരടാറ്; അടാർ ഗാനവുമായി ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്

യുവ നടനായ ദുൽഖർ സൽമാനെക്കുറിച്ചുള്ള ഗാനവുമായി ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എത്തുന്നു. കണ്ടാൽ അവനൊരാടാറ് എന്ന ഗാനത്തിന്റെ രചയിതാവ് ബി കെ ഹരിനാരായണനാണ്. മെജോ ജോസഫ് സംഗീതം നൽകിയ ഗാനമാലപിച്ചിരിക്കുന്നത് മുരളി കൃഷ്ണ.

മമ്മൂട്ടിയുടെ ജന്മദിനത്തലേന്നാണ് ഗാനത്തിന്‍റെ റിലീസിനായി അണിയറക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത് എന്നത് കൗതുകമുണർത്തുന്നതാണ്. പ്രജീവ് സത്യവ്രതൻ നിർമ്മിച്ച്, പ്രജീവം മൂവീസിന്റെ ബാനറിൽ ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് ഓണച്ചിത്രമായി സെപ്റ്റംബർ 13 ന്പ്രേക്ഷകർക്ക് മുന്നിൽ എത്തും.

Also Read: ആഹാ അത് പൊളിക്കും! വെറൈറ്റി റോളില്‍ മമ്മൂട്ടി..

അരങ്ങേറ്റം കുറിക്കാൻ റുഷിൻ ഷാജി കൈലാസ്

GANGS OF SUKUMARAKURUPP MOVIE- SYMBOLIC IMAGE

സംവിധായകൻ ഷാജി കൈലാസ്- ആനി ദമ്പതികളുടെ മകന്‍ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ഈ സിനിമയിൽ അബു സലിം, ജോണി ആന്റണി, സൂര്യ ക്രിഷ്, സുജിത് ശങ്കർ, ടിനി ടോം, ശ്രീജിത്ത് രവി, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, എബിൻ ബിനോ, അജയ് നടരാജ്, ഇനിയ, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി, കൃഷ്ണ സ്വരൂപ് വിനു തുടങ്ങി ഒട്ടേറെ താരങ്ങൾ ഉണ്ട്.

Also Read: ഗോട്ട് ലിയോയെ മറികടക്കുമോ? ആദ്യദിനം നേടിയത് എത്ര?

വി ആർ ബാലഗോപാൽ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു. ക്യാമറ രജീഷ് രാമൻ, എഡിറ്റിംഗ് സുജിത്ത് സഹദേവ്, പ്രോജക്ട് ഡിസൈനർ എസ് മുരുകൻ, പി ആർ ഒ- എം കെ ഷെജിൻ.

Top