ചുമ്മാ പാരസെറ്റമോള്‍ കഴിച്ചാല്‍ പണികിട്ടും

ചുമ്മാ പാരസെറ്റമോള്‍ കഴിച്ചാല്‍ പണികിട്ടും
ചുമ്മാ പാരസെറ്റമോള്‍ കഴിച്ചാല്‍ പണികിട്ടും

ലയാളികളുടെ പ്രധാന മരുന്നുകളിലൊന്നാണ് പാരസെറ്റമോള്‍. എന്തിനും ഏതിനും ഈ ഗുളിക കഴിക്കുന്ന ശീലമുള്ളവരാണ് പലരും. അമിതമായാല്‍ അമൃതും വിഷമെന്ന് പറയുന്നത് പോലെയാണ് ഇത്, എല്ലാ വേദനകള്‍ക്കും ഇത്തരം വേദന സംഹാരി ഗുളികകള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്നാല്‍ ദീര്‍ഘകാലം ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും രണ്ട് തരത്തിലാണ് വേദന സംഹാരികളെ തരംതിരിക്കാന്‍ കഴിയുന്നത്. നോണ്‍-സ്റ്റിറോയിഡല്‍ ആന്റി – ഇന്‍ഫ്‌ലമേറ്ററി മരുന്നുകള്‍, ഒപിയോയിഡുകള്‍. എന്‍ എസ് എ ഐ ഡി – കളില്‍ ഉള്‍പ്പെടുന്ന ഐബുപ്രോഫെന്‍ അല്ലെങ്കില്‍ ആസ്പിരിനും അതുപോലെ ഒപിയോയിഡുകളില്‍ കാണുന്ന ശക്തമായ മരുന്നുകളായ കോഡിന്‍ എന്നിവ എല്ലാവരും കേട്ടിട്ടുള്ളതാണ്. ഇവ അമിതമായി കഴിച്ചാല്‍ പല തരത്തിലുള്ള ദോഷങ്ങള്‍ ഉണ്ടാകും.

പെട്ടെന്നുള്ള ആശ്വാസം ദീര്‍ഘകാലത്തെ അപകട സാധ്യത കൂട്ടുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇങ്ങനെ കഴിക്കുന്നതില്‍ തെറ്റില്ല. പക്ഷെ ഈ മരുന്നുകളില്‍ ദീര്‍ഘകാലം ആശ്രയിക്കുന്നത് വലിയ തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആവര്‍ത്തിച്ചുള്ള ഈ മരുന്നുകളുടെ ഉപയോഗം അല്ലെങ്കില്‍ ദീര്‍ഘകാലത്തെ ഉപയോഗം പെട്ടെന്ന് അവസാനിപ്പിക്കുമ്പോള്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ആളുകള്‍ നേരിടാറുണ്ട്. വയറിലെ പ്രശ്‌നങ്ങള്‍, ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നവയാണ്. വേദന സംഹാരികള്‍ കഴിക്കുമ്പോള്‍ ഉള്ള ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായ ബോധമുണ്ടാകേണ്ടത് വളരെ പ്രധാനമാണ്. അമിത ഉപയോഗത്തിന്റെ അപകടം അറിഞ്ഞിരിക്കേണ്ട ഒന്നാണ്. വേദനസംഹാരികളുടെ ഉപയോഗം നിര്‍ത്തിയാലും പലപ്പോഴും അതിന്റെ അപകടങ്ങള്‍ വിട്ടുമാറണമെന്നില്ല. വളരെ കാലത്തേക്ക് ഇത് നിലനില്‍ക്കാനുള്ള സാധ്യത കൂടുതലാണ്.

എന്‍ എസ് എ ഐ ഡി – കളുടെ ദീര്‍ഘകാല ഉപയോഗം, കാലക്രമേണ ഒരു വ്യക്തിയുടെ വൃക്കകള്‍, ആമാശയം, കരള്‍, ഹൃദയം എന്നിവയെ ദോഷകരമായി ബാധിക്കും. അവ നമ്മുടെ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും കാലുകളില്‍ വീക്കമുണ്ടാക്കുകയും ചെയ്യാനുള്ള സാധ്യത ഏറെ കൂടുതലാണ്. നോണ്‍-സ്റ്റിറോയ്ഡല്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി മരുന്നുകള്‍ സാധാരണയായി വേദന ശമിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ് എന്നാല്‍ ഇവയുടെ നീണ്ടു നില്‍ക്കുന്ന ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വൃക്ക തകരാറാണ് ഇതിലെ പ്രധാന പ്രശ്‌നം. ദീര്‍ഘകാലത്തെ ഈ മരുന്നുകളുടെ ഉപയോഗം വൃക്കരോഗത്തിലേക്ക് നയിക്കും. കൂടാതെ, ഗ്യാസ്‌ട്രൈറ്റിസ്, പെപ്റ്റിക് അള്‍സര്‍ തുടങ്ങിയ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ എന്‍ എസ് എ ഐ ഡി – കള്‍ക്ക് കഴിയും. കൂടാതെ, ഈ മരുന്നുകള്‍ക്ക് ഹൃദയത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വേദന ലഘൂകരിക്കുന്നതില്‍ ഇവ പ്രസിദ്ധമാണെങ്കിലും എന്‍ എസ് എ ഐ ഡി – കളുടെ ദീര്‍ഘകാല ഉപയോഗം ഉള്‍പ്പെട്ടിരിക്കുന്ന അപകടസാധ്യത കളെക്കുറിച്ച് ശ്രദ്ധാപൂര്‍വ്വം പരിഗണിക്കേണ്ടതുണ്ട്.

മരുന്ന് പാത്രത്തിലെ പ്രധാനിയായ പാരസെറ്റമോള്‍ നിരുപദ്രവകാരിയാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ ഇത് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വ്യാപകമായി ഈ മരുന്ന് പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും കരളിന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇടക്കാലത്തേക്ക് ആശ്വാസം നല്‍കുന്ന വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം നിശ്ചിത അളവില്‍ മാത്രം മരുന്ന് കഴിക്കാന്‍ ശ്രദ്ധിക്കുക. ഡോക്ടര്‍ നിര്‍ദേശിക്കാതെ ഈ മരുന്ന് കഴിക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Top