തൃശ്ശൂര്‍ എടുത്താല്‍ ഹൃദയത്തില്‍ സൂക്ഷിക്കും; തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്: സുരേഷ് ഗോപി

തൃശ്ശൂര്‍ എടുത്താല്‍ ഹൃദയത്തില്‍ സൂക്ഷിക്കും; തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്: സുരേഷ് ഗോപി

തൃശ്ശൂര്‍ എടുത്താല്‍ ഹൃദയത്തില്‍ സൂക്ഷിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്. ജനങ്ങള്‍ ഇത്തവണ അനുഗ്രഹിക്കും. മറ്റുള്ള സ്ഥാനാര്‍ഥികള്‍ക്കൊപ്പം കിടപിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഒന്നരമാസം നീണ്ട പ്രചരണത്തിനിടയില്‍ ജനങ്ങളുടെ ജീവിതത്തില്‍ എത്തിപ്പിടിക്കേണ്ട കാര്യങ്ങളും അവരുടെ പ്രശ്‌നങ്ങളും മാത്രമേ ചര്‍ച്ചയാക്കിയിട്ടുള്ളൂ. ഒരു കുത്തിത്തിരിപ്പുകള്‍ക്കും താന്‍ നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി – സിപിഎം അന്തര്‍ധാരയെന്ന ആരോപണത്തില്‍ സുരേഷ് ഗോപി കെ മുരളീധരന് മറുപടി നല്‍കി. സിപിഐഎമ്മിന്റെ കാര്യം സിപിഐഎം നോക്കിക്കോളും. മുരളീധരന്‍ കോണ്‍ഗ്രസിന്റെ കാര്യം നോക്കുക. സിപിഐഎമ്മിന്റെ സംഘടനാപരമായ സംവിധാനത്തെ കെ മുരളീധരന്‍ അവിശ്വസിക്കേണ്ടതില്ല. ഇന്നസെന്റ് ചിത്രം ഫ്‌ലക്‌സ് ബോര്‍ഡില്‍ ഉപയോഗിച്ചതില്‍ അനൗചിത്യം തോന്നിയില്ല. ഫ്‌ലക്‌സ് ബോര്‍ഡ് തയ്യാറാക്കുന്നത് തന്റെ അറിവോടെയല്ല.ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ പരാതി ഉയര്‍ന്നാല്‍ അത് പിന്‍വലിക്കുന്നതും ഫ്‌ലക്‌സ് ബോര്‍ഡ് വയ്ക്കുന്നതും പാര്‍ട്ടി പ്രവര്‍ത്തകരാണ്. ടോവിനോയുടെ ചിത്രം ഉപയോഗിച്ചതില്‍ മന്ത്രിയായിരുന്ന ആള്‍ക്ക് അനൗചിത്യം തോന്നിയില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

പൂര വിവാദം തൃശ്ശൂരില്‍ തിരഞ്ഞെടുപ്പ് വിഷയമല്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. തൃശ്ശൂരിലെ മുഖ്യ ചര്‍ച്ച വികസനമാണ്. ഇന്നസെന്റിന്റെ ചിത്രം ഫ്‌ലെക്‌സില്‍ ഉപയോഗിച്ചതില്‍ അനൗചിത്യമുണ്ടെന്ന് തോന്നിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു.പൂരത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ട്. ആരോപണങ്ങളില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. നാട് അറിയുന്നവരെയല്ല, നാടിന് ഗുണമുള്ളവനെ തെരെഞ്ഞെടുക്കണമെന്നാണ് ജനം പറയുന്നത്.

Top