തിരുവനന്തപുരം: ഡിസംബർ 13 മുതൽ 20 വരെ 29ാമത് രാജ്യാന്തര ചലച്ചിത്രമേള 15 തിയറ്ററുകളിലായി നടക്കും. 180 സിനിമകൾ പ്രദർശിപ്പിക്കും. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 14 സിനിമകളാണുള്ളത്.
അന്താരാഷ്ട്ര സിനിമ മേഖലയിലെ ഇരുനൂറോളം പ്രമുഖർ മേളക്കെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഫെസ്റ്റിവൽ പ്രസിഡന്റുമായി 501 അംഗ സംഘാടക സമിതിയായി. അതേസമയം വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു. 15,000 പ്രതിനിധികളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. മേളയുടെ സംഘാടക സമിതി രൂപവത്കരണ യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
Also Read : ‘ഹേ മിന്നലെ..’; അമരനിലെ സൂപ്പര്‍ ഹിറ്റ് ഗാനം എത്തി
ലോക സിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, അന്താരാഷ്ട്ര മത്സരവിഭാഗം, കൺട്രി ഫോക്കസ്, ഹോമേജ് വിഭാഗങ്ങളിലാണ് പ്രദർശനം. മേളയുടെ ഭാഗമായി ഇൻ കോൺവർസേഷൻ, ഓപൺ ഫോറം, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരകപ്രഭാഷണം, മാസ്റ്റർ ക്ലാസ്, പാനൽ ചർച്ച, എക്സിബിഷൻ എന്നിവയും നടക്കും. ചലച്ചിത്രമേളയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.